Connect with us

കേരളം

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

Published

on

20240507 130225.jpg

രണ്ട് വൃക്കകളും തകരാറിലായ തിരുവനന്തപുരം വെള്ളറടയിലെ യുവ വനിതാ ഡോക്ടര്‍ക്ക് വൃക്ക നല്‍കാൻ സന്നദ്ധത അറിയിച്ച് തമിഴ്നാട്ടിലെ ജനപ്രതിനിധി. തമിഴ്നാട് മാങ്കോട് പ‍ഞ്ചായത്ത് പ്രസിഡന്‍റ് രാജൻ വൃക്ക നല്‍കാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കുള്ള പണം ഡോക്ടര്‍ക്ക് കണ്ടെത്താനാവുന്നില്ല.

ബ്ലെസ്സി ഏഞ്ചലെന്ന 25കാരിയാണ് ചികിത്സക്ക് സഹായം തേടുന്നത്. സാമ്പത്തിക പ്രയാസത്തിനിടയിലും റഷ്യയില്‍ നിന്ന് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ബ്ലെസ്സി ഏഞ്ചലിന് നാട്ടിലെത്തി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് വൃക്കരോഗം മൂര്‍ച്ഛിച്ചത്. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. തിരുവന്തപുരത്തെ ചികിത്സക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.

യോജിക്കുന്ന വൃക്ക തേടിയുള്ള അന്വേഷണത്തിനിടെയാണ് സമീപ പഞ്ചായത്ത് പ്രസിഡന്‍റായ രാജൻ വൃക്ക നല്‍കാൻ സന്നദ്ധനായി സ്വയം മുന്നോട്ട് വന്നത്. അപ്പോഴും ശസ്ത്രക്രിയക്കുള്ള പണം ഈ യുവ ഡോക്ടര്‍ക്ക് താങ്ങാവുന്നതല്ല. എം ബി ബി എസ് പഠനത്തിന് എടുത്ത 40 ലക്ഷത്തോളം രൂപയുടെ ബാങ്ക് വായ്പ്പ തന്നെ കുടിശ്ശികയാണ്.

ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ലഭിച്ച വീട് മാത്രമാണ് ബ്ലെസി ഏഞ്ചലിന് സ്വന്തമായിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സക്കുമായി ആവശ്യമായ 50 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാൻ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഭീമമായ തുക കണ്ടെത്താൻ ഇവരും ബുദ്ധിമുട്ടുകയാണ്.

അക്കൗണ്ട് നമ്പര്‍ – 36027528412

ഐഎഫ്‍എസ്‍സി – SBIN0010691

ഗൂഗിള്‍ പേ – 8921041071

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version