Connect with us

ദേശീയം

വിഐപി ക്വാട്ട ഒഴിവാക്കി; അപേക്ഷാ ഫീസ് ഇല്ല, ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം

Published

on

ഹജ്ജ് നയത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിഐപി ക്വോട്ട ഒഴിവാക്കി. ആകെയുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് 25 ആക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ്ജ് തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടു പോയിന്റുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കാനും സൗകര്യമുണ്ടാകും. 300 രൂപയുടെ ഹജ്ജ് അപേക്ഷാ ഫീസ് ഒഴിവാക്കി.

ഹജ്ജ് അപേക്ഷകര്‍ക്ക് അടുത്തുള്ള വിമാനത്താവളത്തില്‍നിന്നു യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഹജ്ജിന്റെ യാത്രച്ചെലവ് വര്‍ധിച്ചു. ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ പുറപ്പെടല്‍ പോയിന്റ് നല്‍കുന്നതോടെ നിരക്ക് കുറയ്ക്കാനാകും.

നേരത്തെ, ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് 1,75,025 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക. കോവിഡിനു മുന്‍പ്, 2019ല്‍ ഇന്ത്യയില്‍നിന്നുള്ള 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതായിരുന്നു നേരത്തെ ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട. എന്നാല്‍ 2020ല്‍ 1.24 ലക്ഷമായി കുറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version