Connect with us

ദേശീയം

ജനാധിപത്യ മൂല്യങ്ങളുടെ ലംഘനം; മാധ്യ​മപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ എഡിറ്റേര്‍സ്​ ഗില്‍ഡ്​ ഓഫ്​ ഇന്ത്യ

Published

on

93a830ffae92139e817c47c66e172001314265c47a3152d3b1624c556bab5bb0

റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടര്‍ റാലിയുമായി ബന്ധപ്പെട്ട്​ രാജ്​ദീപ്​ സര്‍ദേശായി ഉള്‍പ്പെടെ ആറു മാധ്യമപ്രവര്‍ത്തക​ര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ അപലപിച്ച്‌​ എഡി​റ്റേര്‍സ്​ ഗില്‍ഡ്​ ഓഫ്​ ഇന്ത്യ. ഉത്തര്‍പ്രദേശ്,​ മധ്യപ്രദേശ്​ സംസ്​ഥാനങ്ങളിലെ പൊലീസാണ്​ കേസെടുത്തത്​.

രാജ്​ദീപ്​ സര്‍ദേശായി, വിനോദ്​ ജോസ്​, സഫര്‍ ആഖ, പരേഷ്​ നാഥ്​, ആനന്ദ്​ നാഥ്​ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ശശി തരൂര്‍ എം.പിക്കെതിരെയുമാണ്​ കേസ്​. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍, സമാധന ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്​ കേസ്​.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ ജനുവരി 26ന്​ നടന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി, മധ്യപ്രദേശ്​ പൊലീസ്​ കേസെടുത്തതിനെ അപലപിക്കുന്നു.

മനപൂര്‍വം വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണ്​. മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ള ഈ നീക്കം രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്നും മാധ്യമങ്ങള്‍ക്ക്​ തടയിടാനുള്ള നീക്കമാണെന്നും പ്രസിഡന്‍റ്​ സീമ മുസ്​തഫ, സെക്രട്ടറി സജ്ഞയ്​ കപൂര്‍, ജനറല്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന്​ പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ എഫ്​.ഐ.ആര്‍ ഉടന്‍ പിന്‍വലിക്കണം. മാധ്യമങ്ങ​ളെ ഭയമില്ലാതെ സ്വതന്ത്രമായി റിപ്പോര്‍ട്ട്​ ചെയ്യാന്‍ അനുവദിക്കണമെന്നും എഡിറ്റേര്‍സ്​ ഗില്‍ഡ്​ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം17 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ