കേരളം
വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് വീട് അടുത്തായതിനാല്‍; പ്രതികരണവുമായി പി ആര് ഒ
തമിഴ്നടന്‍ വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത് വീട് അടുത്ത ആയതിനാലാണെന്ന് അദ്ദേഹത്തിന്റെ പി ആര് ഒ റിയാസ് കെ അഹ്മദ് . ഇന്ധനവിലയില്‍ പ്രതിഷേധിച്ചാവും അദ്ദേഹം സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു . വീടിന് പിന്നിലായി ബൂത്തുള്ളതിനാലാണ് സൈകിളില്‍ പോയത് എന്നാണ് വിശദീകരണം.
ഓഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. അതുകൊണ്ട് മാത്രമാണ് വിജയ് വോടു ചെയ്യാന്‍ സൈകിളില്‍ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്.
അദ്ദേഹത്തിന്റെ കാര്‍ പാര്‍ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. അതുകൊണ്ടുതന്നെ വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈകിളില്‍ വന്നത്. അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങള്‍ ദയവു ചെയ്ത് മനസിലാക്കണം എന്നും വക്താവ് പറഞ്ഞു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂതിലാണ് ചൊവ്വാഴ്ച രാവിലെ വോടു ചെയ്യാന്‍ താരം സൈകിളിലെത്തിയത്. പച്ച ഷര്‍ടും കറുത്ത മാസ്കും അണിഞ്ഞ് സൈകിളില്‍ മാസ് എന്‍ട്രി നടത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെ വിജയ് യുടെ പി ആര് ഓ വിശദീകരണവുമായി എത്തിയത് .കാര്‍ ഉപയോഗിക്കാതെ സൈക്കിളില്‍ വിജയ് പോയത് പോളിങ് ബൂത്ത് അടുത്തായതിനാലാണ് .കാറില്‍ യാത്ര ചെയ്താല്‍ റോഡില്‍ കൂടുതല്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് .ഇതിന് പിന്നില്‍ മറ്റ് ഉദ്ദേശമില്ലെന്ന് റിയാസ് ട്വീറ്റ് ചെയ്തു .