Connect with us

കേരളം

തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കരുതിവെച്ച ബോംബായിരുന്നു സ്വപ്നയുടെ മൊഴിയെന്ന് എ. വിജയരാഘവന്‍

Published

on

40

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പക്ഷേ, ചീറ്റിപ്പോയി. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്ബില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായതെന്നും ദേശാഭിമാനി പത്രത്തില്‍ ‘അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ ക്വട്ടേഷന്‍ സംഘമോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ എ. വിജയരാഘവന്‍ പറഞ്ഞു.

നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതികരണം. അത്ഭുതമില്ല. തെരഞ്ഞെടുപ്പ് കമീഷനും റിസര്‍വ്ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബി.ജെ.പി വരുതിയിലാക്കിയിട്ടുണ്ട്. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂ എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

നീതിപൂര്‍വകമായി അന്വേഷണം നടത്തി കേസുകള്‍ തെളിയിക്കുന്നതിന് പകരം, ബി.ജെ.പിയുടെ ക്വട്ടേഷന്‍സംഘങ്ങളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ ഭീഷണിപ്പെടുത്തുന്നതും സ്വര്‍ണക്കടത്തു കേസില്‍ ഹൈകോടതിയില്‍ മാര്‍ച്ച്‌ നാലിന് പ്രിവന്റീവ് കസ്റ്റംസ് കമീഷണര്‍ സമര്‍പ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായവേദികള്‍പോലും ദുരുപയോഗിക്കാന്‍ കേന്ദ്രഏജന്‍സികള്‍ക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികള്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണ്.

തിരുവനന്തപുരത്തെ പ്രസംഗത്തില്‍ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എന്‍ഐഎയും അന്വേഷിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വര്‍ണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന്‌ എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായില്‍ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുന്നില്ല?

നയതന്ത്ര ബാഗേജ് വഴി 23 തവണ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തിയത്. ഈ സ്വര്‍ണമൊക്കെ ആര് കൊണ്ടുപോയി? ആര്‍ക്കാണ് കിട്ടിയത്? അതൊന്നും അന്വേഷിക്കുന്നില്ല. നയതന്ത്ര ബാഗേജ് വഴി ഇത്രയധികം സ്വര്‍ണം ഇവിടേക്ക് വന്നിട്ടുണ്ടെങ്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം അതിന് കിട്ടിയിട്ടുണ്ടാകും, കസ്റ്റംസുകാരെ പിടിച്ചോയെന്നും വിജയരാഘവന്‍ ചോദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vizhinjam port6789.jpeg vizhinjam port6789.jpeg
കേരളം5 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

jagdeep dhankar vp.jpeg jagdeep dhankar vp.jpeg
കേരളം6 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

schoolworing.jpeg schoolworing.jpeg
കേരളം5 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം6 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം6 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം6 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം6 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം6 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ