Connect with us

ദേശീയം

ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Untitled design 2021 07 16T164457.006

വിദേശ പൗരന്മാര്‍ക്കും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് -19 വാക്സിന്‍ സ്വീകരിക്കാന്‍ ഇന്ത്യ അനുമതി നല്‍കി. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദേശികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശികള്‍ക്കും വാക്സിനേഷന്‍ സ്ലോട്ട് ലഭിക്കും.

ഇന്ത്യയിലെ വിവിധ മേഖലകളിലായി പ്രത്യേകിച്ച്‌ വലിയ നഗരങ്ങളില്‍ വലിയ തോതില്‍ വിദേശ പൗരന്മാര്‍ താമിസിച്ചു വരുന്നുണ്ട്. ഈ സ്ഥലങ്ങളിലെ വര്‍ധിച്ച ജനസാന്ദ്രത കാരണം കൊവിഡ് വ്യാപനത്തിന് സാധ്യത കൂടുതലുമാണ്. അതിനാല്‍ തന്നെ അത്തരം സാധ്യതകളെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും വാക്സിന്‍ നല്‍കേണ്ടത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ഈ നീക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ താമസിക്കുന്ന കുത്തിവയ്പ് എടുക്കാത്ത വ്യക്തികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും ഇതുവഴി കുറയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2021 ജനുവരി 16 മുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ കൊവിഡ് -19 വാക്സിനേഷന്റെ ഭാഗമായി വാക്സിന്‍ നല്‍കിവരുന്നു. നിലവില്‍ 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ പൗരന്മാരെയും ലക്ഷ്യംവെച്ചാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. 2021 ഓഗസ്റ്റ് 9 വരെ, രാജ്യത്തുടനീളം 51 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version