കേരളം
തിരുവനന്തപുരം നഗരസഭയിൽ അർബൻ ഹെൽത്ത് സെന്റുകളുടെ പ്രവർത്തനം രാത്രി എട്ട് മണി വരെയാക്കി: മന്ത്രി
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. നേമം താലൂക്ക് ആശുപത്രിയിലായിരുന്നു പരിപാടികൾ നടന്നത്. തിരുവനന്തപുരത്തെ അർബൺ ഹെൽത്ത് സെന്റർ രാവിലെ എട്ട് മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കും.
14 കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കും. ഇവിടേക്ക് അധികമായി ഒരു ഡോക്ടറെ നഗരസഭ നിയമിക്കും. കോർപറേഷൻ പരിധിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ എണ്ണം പത്തായിരുന്നത് 16 ആക്കി ഉയർത്തി. നേമം താലൂക്ക് ആശുപത്രിയിൽ ഒരു ആംബുലൻസ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement