Kerala
യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ


യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ. സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുന്നതാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ടം 2026 ജനുവരിയില്‍ കമ്മിഷന്‍ ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ലൈനും കമ്മിഷന്‍ ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്റ്റേഡിയം സ്റ്റേഷന്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളുള്ള പിങ്ക് ലൈനിന്റെ സിവില്‍ വര്‍ക്കിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചതായും ബെഹ്‌റ പറഞ്ഞു.
1950 കോടി രൂപയുടെ പിങ്ക് ലൈനിന് 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പയാണ്. 338.75 കോടി രൂപ കേന്ദ്ര വിഹിതവും 555.18 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആയിരിക്കും. 46.88 കോടി രൂപ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കും. സിവില്‍ നിര്‍മാണത്തിന് 20 മാസവും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ജോലികള്‍ക്ക് 4 മാസവുമാണ് സമയപരിധി. നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നവംബറോടെ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.