Connect with us

ദേശീയം

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി; തമിഴ്‌നാട്ടില്‍ കോളജുകള്‍ തുറക്കരുതെന്ന് നിര്‍ദേശം

Published

on

തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. ഈമാസം അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ ആലോചനയ്ക്ക് ശേഷമാണ് പരീക്ഷകള്‍ മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അറിയിച്ചു.

മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്. ഏതെങ്കിലും കോളജുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, അടയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 12,895പേര്‍ക്കാണ് സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 51,335പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതേസമയം, കേരളത്തില്‍ സ്‌കൂളുകളുടെപ്രവര്‍ത്തനത്തെ കുറിച്ച് വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഒമക്രോണ്‍ വ്യാപനം തീവമാവുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രവര്‍ത്തന സമയം കുറച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഇന്നത്തെ യോഗം ഇക്കാര്യത്തില്‍ തീരുമാനെടുക്കുമെന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം9 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം11 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം11 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം11 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം14 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം15 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം16 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം19 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം19 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version