Connect with us

കേരളം

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം

Published

on

Local by elections UDF wins big

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു.

ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.

14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം ജില്ലകള്‍ തിരിച്ച്‌

തിരുവനന്തപുരം

അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്ബൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം
തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡ് കടത്തൂര്‍ കിഴക്ക് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്.പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മയ്യത്തും കര എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഷീബയാണ് വിജയിച്ചത്. ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.

പത്തനംതിട്ട
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയില്‍ സിറ്റിങ് സീറ്റില്‍ സിപിഎം ഒരു വോട്ടിന് ജയിച്ചു.
സിപിഎമ്മിലെ അശ്വതി പി.നായര്‍ക്ക് 201 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള എതിര്‍സ്ഥാനാര്‍ഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്.റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാര്‍ഡ് ബിജെപിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു.

ആലപ്പുഴ
കായംകുളം നഗരസഭയിലെ ഫാക്ടറി വാര്‍ഡില്‍ ബിജെപിക്ക് ജയം . ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സന്തോഷ് കണിയാംപറമ്ബില്‍ സിപിഎമ്മിലെ അബ്ദുള്‍നാസറിനെ 182 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തിരുവൻ വണ്ടൂര്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.

കോട്ടയം
-ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്ബ് വാര്‍ഡ് എസ്ഡിപിഐ നിലനിര്‍ത്തി. എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ ലത്തീഫാണ് ജയിച്ചത്.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ കൂട്ടിക്കള്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് അരീക്കര എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മാത്യുവാണ് ജയിച്ചത്.തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 30 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി ഷാജി കുന്നിലാണ് വിജയിച്ചത്.

ഇടുക്കി
ഉടുമ്ബൻചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയ കാട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന കുര്യൻ ആണ് വിജയിച്ചത്.

എറണാകുളം
വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കോരങ്കടവില്‍ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോസ് പി.സ്കറിയ ജയിച്ചു. 100 വോട്ടുകള്‍ക്കാണ് ജയം.

തൃശൂര്‍
മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇത്തവണ വിജയിച്ചത്.

പാലക്കാട്
പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷൻ വാണിയംകുളം സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ അബ്ദുള്‍ ഖാദറാണ് ജയിച്ചത്. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാര്‍ഡില്‍ ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. മലമ്ബുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് ഡിവിഷനില്‍ യുഡിഎഫിന് ജയം.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രത്യുഷ്കുമാറാണ് വിജയിച്ചത്.പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകള്‍ക്കാണ് ജയിച്ചത്.തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.കെ.റഷീദ് തങ്ങള്‍ 93 വോട്ടുകള്‍ക്ക് ജയിച്ചു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂര്‍ത്തി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകള്‍ക്ക് യുഡിഎഫിലെ സതീഷ്കുമാറാണ് വിജയിച്ചത്.

മലപ്പുറം
ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒഴൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി ഇത്തവണ മൂന്നാമതായി.സിപിഎമ്മിലെ കെ.രാധ കോണ്‍ഗ്രസിലെ കച്ചേരിതറ സുരയെ 51 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട്
വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അനസ് നങ്ങാണ്ടി 444 വോട്ടുകള്‍ക്ക് ജയിച്ചു.വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയല്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശൻ മാസ്റ്ററാണ് ജയിച്ചത്.മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകള്‍ക്ക് ജയിച്ചു.മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വളപ്പില്‍ റസാഖ് 271 വോട്ടുകള്‍ക്ക് ജയിച്ചു.

Also Read:  ആധാര്‍ അതോറിറ്റി നേരിട്ടെത്തി, അപൂര്‍വ ജനിതക രോഗം ബാധിച്ച ഗൗതം സുരേഷിനും പുതിയ ആധാര്‍ഡ് കാർ‍ഡ്

വയനാട്
– മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ ആലി 83 വോട്ടുകള്‍ക്ക് ജയിച്ചു.

കണ്ണൂര്‍
– പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാര്‍ഡ് ചൊക്ലി സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ തീര്‍ത്ഥ അനൂപാണ് വിജയിച്ചത്.

കാസര്‍ഗോഡ്

– പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂര്‍ 117 വോട്ടുകള്‍ക്ക് ജയിച്ചു.

Also Read:  ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ