കേരളം
ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങി, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകള്‍ വൈകും
റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ് ഗതാഗത തടസ്സം. ആറു ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.
ഒറ്റപ്പാലം മാന്നന്നൂരില്‍ മേല്‍പ്പാല നിര്‍മാണത്തിനു കൊണ്ടുവന്ന ക്രെയിനാണ് ട്രാക്കില്‍ കുടുങ്ങിയത്. ഒരു ട്രാക്കിലൂടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement