Connect with us

ദേശീയം

ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിവ് ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി

toll

രാജ്യത്ത് ഒരു വർഷക്കാലത്തിനുള്ളിൽ ടോൾ പിരിവിന് ജിപിഎസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനങ്ങളുടെ ജിപിഎസ് ഇമേജിങ് വഴി ടോൾ പിരിക്കും. ഇപ്പോൾ 93 ശതമാനം വാഹന ഉടമകളും ഫാസ്റ്റാടാ‌ഗ് വഴിയാണ് ടോൾ നൽകുന്നത്. ഏഴ് ശതമാനം പേർ ഇപ്പോഴും ഇതിന് തയ്യാറായിട്ടില്ല. ഇത്തരം വാഹനങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ടോൾ മോഷണം, ജിഎസ്‌ടി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി 16 മുതൽ രാജ്യത്ത് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിരുന്നു. ഇലക്ട്രോണിക് ടോൾ പ്ലാസകളായി രാജ്യത്തെ എല്ലാ ടോൾ പ്ലാസകളും മാറിക്കഴിഞ്ഞു. ടാഗിൽ നിന്നും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടെക്നോളജി വഴി ടോൾ പിരിക്കുന്ന സംവിധാനമാണിത്. ഇഷ്യൂ ചെയ്യുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഫാസ്റ്റ്‌ടാഗിന്റെ കാലാവധി.

ടോൾ പ്ലാസയിൽ ഇലക്ട്രോണിക് ഫീസ് അടയ്ക്കാൻ സഹായിക്കുന്ന ഫാസ്റ്റാഗുകൾ 2016 ൽ ആണ് അവതരിപ്പിച്ചത്. ഫെബ്രുവരി 16 മുതൽ, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ ഇരട്ട ടോൾ ഫീസ് നൽകേണ്ടതുണ്ട്. ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കും, കാരണം ഫീസ് അടയ്ക്കൽ ഇലക്ട്രോണിക് രീതിയിൽ നടക്കും. പുതിയ വാഹനങ്ങളിൽ ഫാസ് ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൌജന്യമായി ഫാസ്റ്റ് ടാഗുകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version