Connect with us

ദേശീയം

ഇന്ന് ഭരണഘടനാ ദിനം

Published

on

eb7fe2fff00842b128b47f778a348719

നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ണായക ദിനവും ജനാധിപത്യത്തിന്റെ നട്ടെല്ലുമാണ്. ജനങ്ങള്‍ക്ക് തുല്യ നീതി നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക ദിവസങ്ങളില്‍ ഒന്നാണ് നവംബര്‍ 26. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1950 ജുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്.

ഈ ദിവസം രാജ്യം രണ്ട് വ്യക്തികളോട് ആദരം അര്‍പ്പിക്കുന്നുണ്ട്. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഡോ. ബിആര്‍ അംബേദ്കറോടും കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയില്‍ അംഗങ്ങളായിരുന്ന 207 അംഗങ്ങള്‍ക്കുമാണ് ആദരം നല്‍കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ല് കൂടിയാണ് നവംബര്‍ 26. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 70താം വാര്‍ഷികം കൂടിയാണ് 2019ലെ ഈ ദിവസം.

അതിനാല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷങ്ങള്‍ നടത്തപ്പെടുകയും ചെയ്യും. 2015ലാണ് നവംബര്‍ 26നെ ഭരണഘടന ദിനമായി പ്രഖ്യാപിച്ചത്.

ദേശീയ നിയമ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നീണ്ട നാളത്തെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു ദിവസം ഇന്ത്യക്ക് ലഭിച്ചത്.

ഡോ. സച്ചിദാനന്ദ സിന്‍ഹയുടെ നേതൃത്വത്തില്‍ 1946 ഡിസംബര്‍ 9ന് ഭരണഘടന അസംബ്ലി ആദ്യമായി യോഗം ചേര്‍ന്നു. ഈ യോഗം വിജയം കണ്ടതോടെ 1947 ഓഗസ്റ്റ് 26ന് ഡോ. ബിആര്‍ അംബേദ്കറുമായി ചേര്‍ന്ന് ഒരു കരട് സമിതി രൂപീകരിക്കാന്‍ തീരുമാനമായി.

1949 നവംബര്‍ 26ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടന ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതി നല്‍കുന്നുണ്ട്. പൗരന്റെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു.

സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്. ഇന്ത്യന്‍ ഭരണഘടന സ്ഥാപിതമായതോടെ രാജ്യത്തെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ