ആരോഗ്യം
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നാല് ഔഷധ ഇലകൾ കഴിക്കാം
![Screenshot 2023 12 04 204755](https://citizenkerala.com/wp-content/uploads/2023/12/Screenshot-2023-12-04-204755.jpg)
ഉയർന്ന കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലിരോഗമാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്…
മുരിങ്ങയില…
ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
കറിവേപ്പില…
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കറിവേപ്പില കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. വെറും വയറ്റിൽ കറിവേപ്പില ചവയ്ക്കുന്നത് ഒന്നല്ല, പല ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഇത് ചർമ്മത്തിനും മുടിയ്ക്കും നല്ലതാണ്. കറിവേപ്പില ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കറിവേപ്പിലയിൽ ആൻറി ഓക്സിഡൻറുകളും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
തുളസി ഇല…
തുളസി ഇല രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യുന്നു. അതിനാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ദിവസവും വെറും വയറ്റിൽ തുളസിയില കഴിക്കുക. തുളസിയില കൊണ്ട് ചായ ഉണ്ടാക്കി കുടിക്കാം. അസിഡിറ്റിക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയായി കൂടിയാണ് തുളസി. നെഞ്ചെരിച്ചിൽ, ഗ്യാസ് എന്നിവയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാനും തുളസി സഹായിക്കും. തുളസിയിലയിൽ അൾസർ വിരുദ്ധ ഗുണമാണ് ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്.
ആര്യവേപ്പില…
ദിവസവും വെറുംവയറ്റിൽ ആര്യവേപ്പില കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാകും. അവ കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, സ്ട്രോക്ക് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇവ കഴിക്കുന്നതിനു പുറമേ, ഉയർന്ന കൊളസ്ട്രോൾ പ്രശ്നമുള്ളവർ ആരോഗ്യകരമായ ചില ജീവിതശൈലി മാറ്റങ്ങളും വരുത്തുക. ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക.