Kerala
കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; ആറു പേര്‍ക്ക് പരിക്ക്


ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.
കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിലാണ് മിനി ബസ് റോഡില്‍ മറിഞ്ഞത്.
അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടന കാലമായതിനാല്‍ ഇതുവഴി വാഹനങ്ങളുടെ വരവ് കൂടിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ റോഡില്‍ സുരക്ഷാ നടപടികൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
Advertisement