കേരളം
മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി
മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട മേഖലയിലും അനുഭവപ്പെടുന്നത്. കൂടാതെ, പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
വരുംദിവസങ്ങളില്‍ താപനില താഴ്ന്നാല്‍ അതു കൃഷിയെയും ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, ടൂറിസം രംഗത്തിന് ഇത് പ്രതീക്ഷയാകുന്നുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement