ദേശീയം
ജോലി ലഭിക്കാനായി മകന് അച്ഛനെ കൊന്നു
ജോലി ലഭിക്കുന്നതിനായി തൊഴില്‍ രഹിതനായ മകന് അച്ഛനെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡില്‍ (സി.സി.എല്‍) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമാണ് മരിച്ചത്.
ജോലിയിലിരിക്കെ മരച്ചാല്‍ ആശ്രിതര്‍ക്ക് തൊഴില്‍ നല്കുമെന്നുള്ളതായിരുന്നു കമ്പനിയുടെ നിയമം.
കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കൃഷ്ണ റാമിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന് പിടിയിലായത്. ജോലി ലഭിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് ഏറ്റുപറഞ്ഞു.
കൊല ചെയ്യാനുപയോഗിച്ച കത്തിയും അന്വേഷണ സംഘം കണ്ടെടുത്തു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement