ദേശീയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു:24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് കൂടി രോഗബാധ
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് കൂടി പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 93,09,788 ആയി.
ഒരു ദിവസത്തിനിടെ 492 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1,35,715 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെ 87,18,517 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement