Connect with us

ദേശീയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക് : 24 മണിക്കൂറിനിടെ 41,810 പേർക്ക് രോഗം സ്ഥിതീകരിച്ചു 

Published

on

covid test

രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി. ഇന്നലെ 496 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.

ഇതോടെ ആകെ കോവിഡ് മരണം 1,36,696 ആയി. നിലവില്‍ 4,53,956 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 88,0 2,267 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യു.എസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക (2,72,254), ബ്രസീല്‍ (1,72,637) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  അതേസമയം, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉടന്‍ നല്‍കില്ല എന്ന വിവരം പുറത്തുവന്നു.

18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിലും ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് വാക്‌സിന്‍ വൈകാന്‍ കാരണം.

ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന കോവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.

മൂന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റിയട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നല്‍കും.

ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പക്ഷെ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായ വിഭാഗക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ല.

18നും 65നും ഇടയിലുള്ളവരിലാണ്   വാക്‌സിന്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ വാക്‌സിന്‍ നല്‍കാനാവുക.

നിലവിലെ ട്രയലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരില്‍ ആദ്യഘട്ട വാക്‌സിന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ശ്രമം.

ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18 വയസിന് താഴെയുള്ളവര്‍ക്കും  വാക്‌സിന്‍ നല്‍കി തുടങ്ങും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ