Connect with us

ദേശീയം

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് തന്റെ ഇഷ്ട പ്രകാരമെന്ന്‌ 15കാരി : 19 കാരന്റെ ശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

Published

on

51

പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെച്ച കേസില്‍ 19കാരനെ ശിക്ഷിച്ച വിധി താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്.

18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്സോ നിയമം നിര്‍ണായകമാണ്.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടി നേരത്തേ എഫ്‌ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി.

കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം10 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം22 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version