Connect with us

രാജ്യാന്തരം

ചൈനയുമായി സംഘര്‍ഷം; ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് തായ്‌വാന്‍

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യ യുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്‌വാന്‍. വിഷയത്തില്‍ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളേയും അവിടങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളോടും നന്ദി പറയുന്നു എന്ന് തായ്‌വാന്‍ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതിള്‍ ശാന്തമാക്കാന്‍ ആത്മാര്‍ത്ഥമായി ഈ രാജ്യങ്ങള്‍ ഇടപെട്ടെന്നും തായ്‌വാന്‍ സര്‍ക്കാര്‍ പറഞ്ഞു.

ചൈനയുടെ അകാരണമായ സൈനിക നീക്കത്തിന് എതിരെ തായ്‌വാന്‍ കൃത്യതയോടെയാണ് നീങ്ങുന്നതെന്നും അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തായ് വാന്‍ സര്‍ക്കാര്‍ പ്രസ്താനയില്‍ പറയുന്നു.

അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുടലെടുത്തത്. തായ്‌വാന്‍ തീരത്ത് വിവിധയിടങ്ങളില്‍ ചൈന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് പടക്കപ്പലുകള്‍ ഇപ്പോഴും തായ്‌വാന്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. അതേസമയം, ലങ്കന്‍ തീരത്തേക്ക് പുപ്പെട്ട ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തിലെത്തും. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക ചൈനീസ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരുന്നു.

എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.യുവാന്‍ വാങ് 5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍
ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള കപ്പലാണിത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version