ലോകമെമ്പാട് നിന്നുമായി ഓരോ ദിവസവും നിരവധി വാര്‍ത്തകളാണ് വരാറുള്ളത്. മാധ്യമങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് വാര്‍ത്തകള്‍ കൈമാറാനും പങ്കുവയ്ക്കാനുമുള്ള ഇടമായി മാറിയിട്ടുണ്ട്. ഈ ഡിജിറ്റല്‍ കാലത്ത് വളരെ പെട്ടെന്നാണ് വാര്‍ത്തകളുടെ യാത്രയും നടക്കുന്നത്....
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ.ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസ് റിമാൻഡിൽ. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ...
നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക്...
മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. 25 ഓളം വിദ്യാർത്ഥികൾക്ക് പരുക്ക്.മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു....
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപ്പാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12...
എസ്എംഎ ബാധിച്ച 14 വയസുള്ള കുട്ടിക്ക് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്,...
ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാം കുമാറിനെ രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ രാം കുമാറിനെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ്...
ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേർത്തു.നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം...
കെ.സുധാകരന്റെ പാപ്പർ ഹർജി തളളി .മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ.സബ് കോടതി ഉത്തരവിട്ടു.ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള ഈ ഹർജിക്കൊപ്പമാണ് പാപ്പർ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 499 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് അറസ്റ്റില്‍. റോഷനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ നവംബർ 3ന് അച്ഛൻ ഡോ. ബാബു തോമസ് വെടിയുതിർത്തിരുന്നു. അന്ന് രക്ഷപ്പെട്ട റോഷനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു...
വാരിക്കോരി എ പ്ലസ് എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വിശദീകരിച്ചു.സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല പറഞ്ഞത്.ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്..സർക്കാർ നയത്തെയോ മൂല്യ നിർണ്ണായ...
വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 2019 മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച്...
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ചയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടൂന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി വീണ്ടും 46,000ന് മുകളില്‍ എത്തി. 46,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രാഫിക്...
എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി. ഇന്ന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.ഗതാഗത തിരക്ക്...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ പ്രതി ചേർത്തിരുന്നു....
അസിഡിറ്റി എന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. പുളിച്ചുതികട്ടല്‍ എന്നാണ് ഇതിനെ പലരും പറയുന്നത്. ദഹനസംബന്ധമായൊരു പ്രശ്നമാണിത്. വയറ്റിനകത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാനാവശ്യമായി വരുന്ന ദഹനരസം (ആസിഡ്) അന്നനാളത്തിലൂടെ മുകളിലേക്ക് തികട്ടിവരുന്നൊരു അവസ്ഥയാണിത്. നെഞ്ച് നീറല്,...
ഉപ്പുതറയിൽ വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പൻഡ് ചെയ്തത്....
സംവിധായകൻ ജിയോ ബേബിയെ അപമാനിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. പരിപാടി മാറ്റിവെച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാൻ എന്നാണ് കോളേജിന്റെ വിശദീകരണം. വിദ്യാർഥി യൂണിയൻ പ്രതിഷേധ പരിപാടി നടത്തുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചെന്നും കോളേജ് അധികൃതർ പറയുന്നു....
ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്ന് നാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ദില്ലി നോര്‍ക്കാ ഓഫീസറും കേരള...
ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി. സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമന തട്ടിപ്പിൽ അരവിന്ദ് വെട്ടിക്കലിനെ ദേശീയ സെക്രട്ടറി പുഷ്പലത സസ്പെൻഡ് ചെയ്തു. അടിയന്തരമായി നടപടി...
കേരളത്തിലെ വിവിധ കോളേജുകളിൽ നഴ്സിംഗിന് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ഭാഗത്ത് കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം...
സോളാർ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാം പ്രതി കെ.ബി ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന് ഉമ്മൻ ചാണ്ടിയെ പീഢനക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്....
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പിജി ഡോക്ടറുടെ ആത്മഹത്യക്ക്...
സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 7 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഡിസംബർ 8 മുതൽ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം...
എളമക്കരയിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഡിസംബർ 20 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-75 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
തൃശൂർ എരുമപ്പെട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചു. എസ്എഫ്ഐ പഠിപ്പുമുടക്ക് സമരത്തെ തുടർന്ന് ക്ലാസ് എടുക്കാതെ കുട്ടികളെ മടക്കി അയച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകർ സ്കൂളിൽ എത്തി ബഹളം ഉണ്ടാക്കിയതോടെയാണ് ക്ലാസ് അവസാനിപ്പിച്ചത്....
പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനിയോ ഡെങ്കിപ്പനിയോ മറ്റ് വൈറല്‍ പനികളോ ഏതുമാവാം....
നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ തുടരുന്നു. നവകേരള സദസ്സിനായി എറണാകുളം പെരുമ്പാവൂരിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗമാണ് പൊളിച്ചത്. നവകേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ്...
രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ്...
കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. ഇന്നലെ...
ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉണ്ടാക്കുന്നതുവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ അടക്കം പ്രശ്നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ പറഞ്ഞു. ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി...
പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന് എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടി...
കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിന് കോര്പ്പറേഷന് പരിധിയില്‍ മാത്രം 222 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഡൈങ്കിപ്പനി...
മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്കിയ പദ്ധതിരേഖ തള്ളി കേന്ദ്രം. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് കേന്ദ്രനടപടി. പദ്ധതി സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചതായി അടൂര്‍...
ശബരിമലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലു മണിക്കൂര്‍ നേരം തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം നടപ്പാക്കി. ഭക്തജന തിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുപ്പതി മാതൃകയിലുള്ള ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുള്ള ആറ്...
പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം.അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 46,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം...
ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്കാന് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശുപാര്‍ശകളോടെയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു നല്കാന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീംകോടതി വിശദീകരിച്ചു. കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്....
കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ്...
കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്ന് പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ്...
ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ...
ഉയർന്ന കൊളസ്ട്രോൾ പലരിലും കണ്ട് വരുന്ന ജീവിതശെെലിരോഗമാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്… മുരിങ്ങയില… ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളായ എ,...
നവകേരള സദസിൽ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന നവകേരള സദസ്സിലാണ് സംഭവം. മുഖ്യ മന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി തിരുത്തി. അവതാരക പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന്...
നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്.കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ...
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം...