കേരളം
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 46,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 5785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ആദ്യമായി 47000 രൂപ കടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
Also Read: ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂ; വ്യക്തമാക്കി സുപ്രീംകോടതി
കഴിഞ്ഞ മാസം 13 മുതല്‍ പടിപടിയായി ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ആദ്യമായി ഇടിഞ്ഞത്. അന്ന് 44,360 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement