ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം പാഠ്യപദ്ധതിയിൽ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 – ൽ സംസാരിക്കുകയായിരുന്നു...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രിൽ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ്...
ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടിയതിൽ പ്രതികരണവുമായി എസിപി എച്ച് ഷാജി രംഗത്ത്. പ്രതികളെ പിടികൂടാനായി പ്രതികളുടെ പുറകെ പൊലീസ് സഞ്ചരിച്ചത് എണ്ണായിരം കിലോ മീറ്ററോളമാണെന്ന് എസിപി...
കേരളത്തില്‍ നടക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യ സംഘം. എറണാകുളം, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളേയും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളേയും സംഘം പ്രകീര്‍ത്തിച്ചു. ജനുവരി 15 മുതല്‍...
പാലാ നഗരസഭയിലെ ഇടതു കൗൺസിലറുടെ മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് മോഷണം പോയ സംഭവത്തിൽ വെട്ടിലായി ഇടതുമുന്നണി. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത്...
സംസ്ഥാനത്തെ മുഴുവൻ ഗ്രാറ്റുവിറ്റി കേസുകൾക്കും അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വ്യവസായ തർക്ക നിയമപ്രകാരമുള്ള തൊഴിൽ തർക്കങ്ങൾ, ഗ്രാറ്റുവിറ്റി, ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്...
അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിൽ. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരൻ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ അശ്ലീല ദൃശ്യങ്ങൾ...
രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശം. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. നേരത്തെ, ഭാരത് ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യാത്ര തടഞ്ഞതോടെ...
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇ- ചലാനുകളുടെ പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് സമാനമായി പൊതുജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാകുന്നതായി വ്യാപകമായി...
മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ്...
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും. രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില....
മൂന്നാറില്‍ എക്കോ പോയിന്റില്‍ വൈകുന്നേരം വീണ്ടും പടയപ്പയുടെ പരാക്രമണം. നിരവധി കടകള്‍ തകര്‍ത്തു. ഗതാഗതവും തടസ്സപ്പെട്ടു. വ്യാപാരികള്‍ ശേഖരിച്ച കരിക്കും കരിമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ടു ഭക്ഷിച്ചു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം...
നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം,...
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ...
ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പിന്റെ കാത്തിരിപ്പിന് ഇനി ഒരുദിവസം മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരെ ഭാഗ്യദേവത കടാക്ഷിക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവാൻ...
ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി, ഗതാഗത മന്ത്രി ഗണേഷ് കുമാറിന് സമര്‍പ്പിച്ചു. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. റിപ്പോര്‍ട്ട് പഠിച്ചശേഷമാകും തുടര്‍നടപടി....
ഇന്ന് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്കൂളിന് അവധി നല്കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്...
ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര...
കരുവന്നൂർ കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു....
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പത്തനംതിട്ട പന്തളത്തെ അമൃത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെത്തിയത് ശ്രീരാമ, സീത വേഷധാരികളായി. അമ്പും വില്ലുമേന്തിം കയ്യിലേന്തിയാണ് കുട്ടികളെത്തിയത്. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ശ്രീരാമന്റെയും...
യുവതിയുടെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ആത്മഹത്യയില്‍ വിറങ്ങലിച്ചുപോയ നാടിനെയാകെ വീണ്ടും വേദനയിലാഴ്ത്തി ആത്മഹത്യാക്കുറിപ്പ്. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ്(ആറ്), വൈഭവ്(ആറ് മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മക്കളെ ചേര്‍ത്തുകെട്ടി അഖില...
പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ജനങ്ങളുടെ ആരാധനയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലാണ് ഡിഎംകെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-753 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന...
നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ...
തിരുവനന്തപുരം വിമാനത്താവളത്തിൽ സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ ദുരിതത്തിൽ. യാത്ര ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെയാണ് യാത്രികർ എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കൻ എയർലൈൻസിൽ പോകേണ്ടവരാണ് കുടുങ്ങി കിടക്കുന്നത്. ഇന്നലെ സൗദിയിലേക്ക്...
സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്....
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും. രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില....
വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ രാത്രിയോടെയും പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം...
ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും അര്‍ധരാത്രി കീഴടങ്ങി. കീഴടങ്ങനായി സുപ്രീം കോടതി നല്കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. രാത്രി ഏകദേശം...
കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് . ആറു...
സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവർണ്ണർക്ക് എതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി...
ഗായകന് സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം...
തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. ഇളയകുട്ടിയ്ക്ക് ആറ് മാസമാണ് പ്രായം....
ആലപ്പുഴയിൽ പ്രസവ നിർത്തൽ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടർ...
എറണാകുളം അങ്കമാലി പാറക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. ഭര്‍ത്താവ് ബാലന് (65) ഒളിവിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ...
മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടച്ചു.ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് സമാപനം ആയി. കഴിഞ്ഞ ദിവസം രാത്രി 10 മണി...
ഇലക്ട്രിക് ബസുകള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട്. ഒൻപത് മാസത്തെ ലാഭം 2.88 കോടിയാണ് .ഈ കാലയളവില്‍ 18901 സര്‍വീസ് നടത്തിയത്.ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു.36.66 രൂപ ശരാശരി...
രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്പര്യ ഹര്‍ജി ഇന്നു രാവിലെ...
കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു. 13...
ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെ തഹസീൽദാര്‍ പിടിയിൽ. പാലക്കാട് ഭൂരേഖാ തഹസിൽദാര്‍ സുധാകരനെ ആണ് പാലക്കാട് വിജിലൻസ് യൂണിറ്റ് കയ്യോടെ പിടികൂടി. കഞ്ചിക്കോട് സ്വദേശിയായ...
കേന്ദ്ര അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീർത്ത് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ...
മഞ്ചേരി പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധു. മരിച്ച തഹ്ദിലയെ ഭര്‍തൃ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവ ദിവസം രാത്രി...
നവകേരള സദസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് മറയൂർ രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള പോരാട്ടത്തിന് പരിഹാരം. 43 പേർക്ക് ഉടൻ പട്ടയം നല്‍കാനും ബാക്കിയുള്ള 7 പേരുടെ അപേക്ഷ പരിശോധിക്കാനും റവന്യു വകുപ്പിന്...
2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884...
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ...
ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട...
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ്...
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക. 2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലെ...
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിലെ നിക്ഷേപകന് ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചു. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്. ‘കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍...