Connect with us

കേരളം

ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

IMG 20240121 WA0592

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

Also Read:  കുഞ്ഞുങ്ങളെ സ്വന്തം ശരീരത്തില്‍ കെട്ടി വെച്ച് കിണറ്റില്‍ ചാടി; അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകള്‍ അവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ സൂരജ് സന്തോഷും പ്രതികരിച്ചിരുന്നു.

Also Read:  തൃപ്പൂണിത്തുറയില്‍ വീടു നിര്‍മാണത്തിനിടെ തലയോട്ടികളും അസ്ഥികളും കണ്ടെത്തി ; അന്വേഷണം

കെ എസ് ചിത്രയെ പോലുള്ള കപട മുഖങ്ങള്‍ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകന്‍ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബര്‍ ആക്രമണങ്ങള്‍ സൂരജിന് നേരെയും ഉയര്‍ന്നു. സോഷ്യല്‍ മീഡിയക്ക് പുറമേ സൂരജിനെ നേരിട്ട് ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവങ്ങളുമുണ്ടായിരുന്നു. ആക്രമണങ്ങള്‍ രൂക്ഷമായതോടെ സൂരജ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ