നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കേ, രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധ എന്നാണ് സംശയം. 10 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് സുരേഷ്...
കോതമംഗലം പന്തപ്ര – മാമലക്കണ്ടം റോഡില്‍ വാഹനയാത്രക്കാര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വാഹനയാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമ്പുഴയില്‍ നിന്ന് മാമലക്കണ്ടത്തേക്ക് പോകുന്ന വനപാതയിലാണ് കാട്ടാനക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പത്തോളം ആനകള്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു....
കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. ബി.ജെ.പി പട്ടികയിലെ വിഐപി സ്ഥാനാർത്ഥികളായ സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന...
കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്കേറ്റു. വാച്ചർ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷണത്തിനുശേഷം ആനയെ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. നേമം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിക്ക്...
നാടകക്കാരനെ രണ്ടാംതരം പൗരനായി കാണുന്ന സര്‍ക്കാരിനെതിരെ നടന് ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തന്റെ പിന്തുണ പിന്‍വലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്...
കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84,...
ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിയാണ് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ...
ഞമ്മടെ ഇരട്ടചങ്കന് ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കണുണ്ട്’ മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളി അന്‍വറിന് ഉറപ്പാണ് എല്‍ഡിഎഭഫ് തുടര്‍ഭരണമുണ്ടാകുമെന്ന്. തന്റെ മീന്‍ വണ്ടിയില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്റര്‍ പതിപ്പിച്ചാണ് പിണറായി വിജയന് സര്‍ക്കാറിനോടുള്ള ആദരവ് മത്സ്യത്തൊഴിലാളിയായ...
സ്വർണക്കടത്തിൽ സർക്കാരിന് അനുകൂലമായ നീക്കങ്ങൾക്ക് പിന്നിൽ സിപിഎം ബന്ധമുള്ള ചില പോലീസ് സംഘടനാ നേതാക്കളുടെ ഇടപെടലെന്ന് ഉറപ്പിച്ച് ഇഡിയും കസ്റ്റംസും. കൊച്ചി കേന്ദ്രീകരിച്ച് അസോസിയേഷൻ സംസ്ഥാന നേതാക്കൾ ഇടപെട്ടതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സന്ദീപ്...
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ അൻഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നാടകീയ രംഗങ്ങള്‍. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി നേതാവേ… കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളെ...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 33,600 രൂപ. ഗ്രാമിന്15 രൂപ കൂടി 4200 രൂപയായി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം...
നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് വടകര എം.പി കെ മുരളീധരന്. ‘നേമത്ത് എന്നോട് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍...
മാർച്ചിൽ അവധി ദിവസങ്ങളിലും വെള്ളക്കരമടയ്ക്കാം. ജല അതോറിറ്റിയുടെ പ്രതിദിന കളക്ഷൻ കൗണ്ടറുകളാണ് അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം. വാട്ടർ അതോറിറ്റിയുടെ ക്വിക് പേ വെബ്സൈറ്റ് മുഖേന ഓൺലൈനായും...
പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടം കൂടിയാണ് ഔദ്യോഗിക കണക്കുകളിൽ പൊളിയുന്നത്. 2015 -16 അധ്യയനവർഷം ഒന്നു...
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ നടപടികൾക്കുള്ള സ്റ്റേ തുടരുമെന്നു ഹൈക്കോടതി. കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് നേടാതെ ഇനി സ്ഥിരപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എതിർ...
മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ നേമം അടക്കം പത്തെണ്ണം ഒഴിച്ചിട്ട്, സ്ഥാനാർഥി നിർണയത്തിൽ സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. അപ്രതീക്ഷിത സ്ഥാനാർഥികളടക്കമുള്ള കരുത്തുറ്റ പട്ടികയായിരിക്കും നാളെ പ്രഖ്യാപിക്കുകയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വൻ...
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്നാഥ് സിങ്, നിതിന്‍...
വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനുമായി വാട്ടർ അതോറിട്ടിയുടെ പരിഹാര നിരീക്ഷണ സെൽ നിലവിൽവന്നു. 1916 എന്ന ടോൾ ഫ്രീ നമ്പരിൽ 24 മണിക്കൂറും പരാതി സ്വീകരിക്കും. 9495998258 എന്ന വാട്സ്ആപ്പ് നമ്പരിലും മെസഞ്ചർ...
പതിമൂന്നാം തീയതി മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കും. അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്, അവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെ വരുന്ന നാല് ദിവസത്തേക്കാണ് ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. 15,16 തിയതികളിലായിട്ടാണ് യുണൈറ്റഡ് ഫോറം...
കോവിഡ് പ്രതിസന്ധി മലയാളിയുടെ മദ്യപാനത്തെ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 10,340 കോടിയുടെ മദ്യം മലയാളി കുടിച്ചു. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ...
വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു. അഡ്വ. നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃ രംഗത്ത്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് ആലോചിക്കാന്‍...
പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ സംഘർഷം . കേരള കോൺഗ്രസിൽ നിന്ന് രാജിവെച്ച ജിൽസ് പെരിയപുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിറവം മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ സാബു...
യു. എഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റിൽ മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റ്, ജോസഫ് 10, ആർ.എസ്.പി 5 .എൻ .സി .പി 2, ജേക്കബ് ഗ്രൂപ്പ് 1 ,ജനതാദൾ 1,...
മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-...
കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76,...
കെ എം ഷാജി കണ്ണൂരിൽ റോഡ് ഷോ നടത്തുകയായിരുന്നു സ്ഥാനാർത്ഥിപ്രഖ്യാപനം നടത്തുമ്പോൾ. നിയമസഭാ, ലോക്സഭാ, രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണ് മുസ്ലിം ലീഗ്. തത്സമയം. മലപ്പുറം: ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നു. ഇത്തവണ വനിതാ സ്ഥാനാർത്ഥിയുമുണ്ടാകും. കോഴിക്കോട്...
നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകർ സംസ്ഥാനത്ത് എത്തി. മൂന്ന് പ്രത്യേക നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ജില്ലാ തലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ചവർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രി കെ.ടി ജലീൽ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണം. കേസുമായി ബന്ധപ്പെട്ട് അന്നത്തെ എംഎൽഎമാരായ...
പാലം പണി നടക്കുന്നതിനാൽ 13, 15 (ശനി, തിങ്കൾ) തിയതികളിൽ ട്രെയിനുകൾ വഴിതിരിച്ചുവിടും. ബാംഗ്ളൂർ – എറണാകുളം ഇന്റർസിറ്റി, കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് തുടങ്ങിയ ട്രെയിനുകൾ പോഡന്നൂരിനും പാലക്കാടിനുമിടയിലുള്ള റൂട്ടിനുപകരം ഇരുഗുർ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ...
കേരളത്തിൽ ബിജെപിക്ക് ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകില്ല. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ നടത്തിയതെന്നും ഇ ശ്രീധരന് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ച...
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്ത്. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്താണ് പുറത്തായത്. മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ...
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. സ്വർണ്ണം പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ, സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോവയില്‍ നിയമ...
നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിൽ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. ചീഫ് സെക്രട്ടറി നിയോഗിക്കുന്ന കോവിഡ് സംസ്ഥാന നോഡൽ ഓഫിസർക്കാണ് ഇതിന്റെ മേൽനോട്ടം. തിരഞ്ഞെടുപ്പു...
ബിഇ, ബിടെക് കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതവും ഭൗതികശാസ്ത്രവും ഓപ്ഷണലാക്കി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE). 2021-22 മുതല്‍ ബിഇ, ബിടെക് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതവും ഭൗതികശാസ്ത്രവും...
സ്വർണ വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഓഹരിവിപണിയിലേക്ക്. ആദ്യ ഓഹരി വിൽപന (ഐപിഒ) 16നു തുടങ്ങി 18ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86–87 രൂപയ്ക്കാണു വിൽക്കുക....
ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു നോട്ടിസ് കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്....
ആലപ്പുഴ: ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെട്ടികുളങ്ങര സ്വദേശി...
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. മാര്‍ച്ച് 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 20ാം തിയതി ആണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ആറാം തിയതിയാണ് വോട്ടെടുപ്പ്. കേരളത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്....
കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. നേമത്തും വട്ടിയൂര്‍കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഇരു...
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ എട്ടുമുതല്‍ പരീക്ഷകള്‍ നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ തുടങ്ങാന്‍ ആറുദിവസം മാത്രം ബാക്കി...
കേളകത്ത് വീട്ടിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. പന്ന്യമല തൈപറമ്പിൽ വിശ്വന്റെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച വെടിമരുന്നും, പടക്ക നിർമ്മാണ സാമഗ്രികളുമാണ് പിടികൂടിയത്. ബോംബ് സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ്...
കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടാവണമെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തരത്തില്‍ ഇന്നസെന്റിന്റെ പേരില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്നസെന്റ്...
കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുന്നതിനെതിരേ പ്രാദേശിതലത്തില് രൂപപ്പെട്ട പ്രതിഷേധത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം. കുന്നുമ്മല്‍ ഏരിയാകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടിപ്രവര്‍ത്തകരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും എതിരാളികളുടെ വായടപ്പിക്കാനും കുറ്റിയാടിയില്‍ ശക്തിപ്രകടനം നടത്താനും പാര്‍ട്ടി തീരുമാനിച്ചു....
ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ ആണിവേരറുക്കുമെന്ന് മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് പുനഃസംഘടന ഉണ്ടായേ തീരൂ. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെ മന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ല. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും സുഖം മാത്രം അറിയുന്നവരാണ്...
അനുമതി വാങ്ങാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര് ജാഗ്രതൈ !! നിങ്ങളുടെ പിന്നാലെ പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍...
നിയമസഭാ തെരഞ്ഞെടപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തയാറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. അങ്ങനെ വന്നാല്‍ പുതുപ്പള്ളിയില്‍ മകന് ചാണ്ടി ഉമ്മന്‍...