നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ നടപടിക്കൊരുങ്ങി കസ്റ്റംസ്. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവര്‍ക്കെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കുക. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും...
സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 28,44,000 വാക്സിന് ഡോസുകള്‍ ഈ മാസം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി...
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് അധ്യാപക നിയമനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറന്ന് ആറാം പ്രവർത്തി ദിവസമാണ് തസ്തിക നിർണ്ണയം നടത്താറുള്ളതെന്നും കൊവിഡ് സാഹചര്യത്തിൽ തസ്തിക നിർണ്ണയം നടത്താനായിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ...
പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിപക്ഷത്ത് നിന്ന് മത്സരാർത്ഥിയില്ലാതിരുന്നതിനാൽ ചിറ്റയം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്പീക്കർ എംബി രാജേഷാണ് ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തെന്ന വിവരം...
കേരളത്തിൽ സിമന്റ് വില വർധിക്കുന്നു. ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. 480 രൂപയാണ് നിലവില്‍ സിമന്റിന്റെ ശരാശരി വില. ലോക്ഡൗണിന്റെ തുടക്കം മുതലേ സർക്കാർ...
കോവിഡ് രണ്ടാം വ്യാപനം രാജ്യത്തെ സ്തംഭിപ്പിച്ച മെയ്മാസത്തിൽ കേന്ദ്ര സർക്കാർ ഒരു ലിറ്റർ ഡീസലിന്റെ വില 4.79 രൂപ വർധിപ്പിച്ചു. പെട്രോളിന് 3.93 രൂപയും കൂട്ടി. ഇതെ തുടർന്ന് ജീവിത വില സൂചിക കുത്തനെ ഉയർന്നത്...
പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ...
സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ നിലവിൽ വരും. പ്രഭാത സായാഹ്ന നടത്തത്തിന് ഇന്ന് മുതൽ അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് രാവിലെ 5 മുതൽ 7 വരെയും വൈകീട്ട് 7 മുതൽ 9...
സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് ഇന്നുമുതൽ തുടക്കമാകും. പുതിയ അധ്യയന വർഷം ഇന്ന് രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂലിലാണ് സംസ്ഥാനതല ഉദ്ഘാടനം. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ...
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, പരിസ്ഥിതി പ്രവർത്തകനും, പൊതുപ്രവര്‍ത്തകനും, ആലപ്പുഴ ചാരുംമൂട് വി.വി.എച്ച്.എസ്. അധ്യാപകനുമാണ് ലേഖകനായ സുഗതൻ എൽ ശൂരനാട്. നമ്മുടെ കുഞ്ഞുങ്ങൾ വീണ്ടും ഒരു ഓൺലൈൻ പഠനക്കാലത്തിനായി കാത്തിരിക്കുകയാണ്. ലോകമാകെ ഇളക്കിമറിച്ച കോവിഡ് 19എന്ന...
തിരുവനന്തപുരം ചാല മാർക്കറ്റിലുണ്ടായ തീ അണച്ച് ഫയർ ഫോഴ്സ്. ചാലയിലെ മഹാദേവ ടോയ്സിലുണ്ടായ തീപിടുത്തത്തിൽ കുട്ടികളുടെ നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടയ്ക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. ഫയർഫോഴ്സ് ഇപ്പോൾ ഈ പുക കെടുത്തുകയാണ്. സംഭവത്തിൽ...
ജൂണ്‍ 1 മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 10.30...
ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്....
Latest update – 06:35pm തീ നിയന്ത്രണവിധേയം… തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കളിപ്പാട്ടങ്ങൾ ഹോൾസെയിലായി വിൽക്കുന്ന മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്....
കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558,...
സാവാളയിലെ പൂപ്പലും ഫ്രിഡ്ജും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമാകുമെന്ന വ്യാപക പ്രചാരണമാണ് വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നടക്കുന്നത്. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്പോള്‍, അതിന്റെപുറത്തെ കറുത്ത പാളി...
ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെ പാർട്ടി സംവിധാനത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ്. CPM -CPI മാതൃകയിൽ കേഡർസംവിധാനത്തിലേക്ക് മാറാനാണ് പാർട്ടിയുടെ ആലോചന. അംഗങ്ങളിൽ നിന്ന് ലെവി അടക്കം പിരിക്കുന്നതിനുളള നടപടികൾക്ക് അടുത്ത് സറ്റിയറിംഗ് കമ്മിറ്റി...
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത...
കോവിഡിന്റെ മൂന്നാം തരംഗത്തെ ഭയക്കുന്നതു കൊണ്ടു നാളെ വീണ്ടും അധ്യയന വർഷം തുടങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ സ്കൂളുകളില്‍ തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ പഠനം തുടങ്ങാനിരിക്കെ ജില്ലയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ നെറ്റ്വര്‍ക്ക് പരിധിക്കു...
കേരളത്തിലെ മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ തീരുമാനം. ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ,...
ലക്ഷദ്വീപിനെ പിന്തുണച്ച് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു .അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് പ്രമേയത്തിൽ ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനമാണ് നിയമസഭാ പ്രമേയത്തിൽ ഉന്നയിക്കുന്നത്. തൊഴിലിനെയും ഭക്ഷണക്രമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പരാമർശം. കാവി...
കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതോടെ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച്...
എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി എസ്.സുരേന്ദ്രന്, പബ്ലിക്ക് ഗ്രീവന്‍സസ് എ.ഐ.ജി...
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും...
സംസ്ഥാനത്തെ ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് 80:20അനുപാതം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധി സർക്കാർ സ്വാഗതം ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ നിന്ന് അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിച്ചു നൽകുന്ന ഭൂമിയും സർക്കാർ...
കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834,...
കൊവിഡ് പശ്ചാത്തലത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു. നാളെ മുതല്‍ ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നാണു സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ്...
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്ന് മുതല്‍ നാലുദിവസം വരെ ഇതില്‍ മാറ്റം...
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ...
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്ത തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. തീവ്ര രോഗവ്യാപന മേഖലകളെ ക്രിട്ടിക്കല്‍...
പി.പി.ഇ.കിറ്റ്, പൾസ് ഓക്സിമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുകയും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽക്കുകയും ലീഗൽ മെട്രോളജി വകുപ്പിൻ്റെ ലൈസൻസില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലീനിക്കൽ തെർമോ മീറ്റർ തുടങ്ങിയവ വിൽക്കുകയും ചെയ്ത 28 സ്ഥാപനങ്ങൾക്കെതിരെ...
അരമണിക്കൂർ ഇടവേളയിൽ കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ രണ്ടു ഭൂചലനങ്ങളിൽ വിദഗ്ധർ പഠനം തുടങ്ങി. കോട്ടയത്തിന് നാലു കിലോമീറ്റർ തെക്കായി വൈകിട്ട് ആറരയോടെയായിരുന്നു റിക്ടർ സ്കെയിലിൽ ഏകദേശം 2.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനം....
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കോവിഡിനിരയായി. കോവിഡ് സി ടി സ്കാൻ വിഭാഗത്തിൽ അറ്റൻ്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജൻ്റെ ഭാര്യ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16...
കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്മെന്റ് ആന്റ് എന്‍ട്രപ്രേനര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്കുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും...
കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂര്‍ണ്ണമായി അടച്ചിടാൻ പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി...
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി കൂട്ട വിരമിക്കൽ. 416 ജീവനക്കാരാണ് മേയ് 31-ന് മാത്രം വിരമിക്കുന്നത്. 2000 ബാച്ച് ഡ്രൈവർമാരാണ് വിരമിക്കുന്നതിലധികവും. ഇരുപത്താറായിരത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം...
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,41,759 പരിശോധനകള്‍ നടത്തി. 198 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,33,034 പേരാണ്. ഇന്ന് 28,100 പേര് രോഗമുക്തരായി. സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം,...
വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക...
മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല....
കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984,...
സംസ്ഥാനത്തെ കോവിഡ് രോഗമുള്ളവര്‍, രോഗം ഭേദമായവര്‍ എന്നിവരില്‍ ചിലര്‍ക്ക് മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്)കണ്ടെത്തിയ സാഹചര്യത്തില്‍ രോഗബാധയെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടം സുസജ്ജമായി ജില്ലാ കളക്ടർ നവജ്യോത് ഖോസ. കോവിഡ്, കോവിഡാനന്തര രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധ...
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആനാട്, അരുവിക്കര, അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, കോട്ടുകല്‍, മാണിക്കല്‍, നഗരൂര്‍, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളവൂര്‍ക്കല്‍...
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത....
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സര്‍ക്കാര്‍. പഠിച്ചശേഷം...
കൊവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കൊവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കും. കൊവിഡ് സ്ലോട്ട്...
2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന്...
വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപയും കുടുംബത്തിനും കൈമാറി. മരിച്ചവരുടെ വീടുകൾ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും...
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ കടകള്‍ക്ക് തുറക്കാം. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും....
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു....
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974,...