കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ കല്ലുരുണ്ടു വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന് അഭിനവ്(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ്(26) ചികിത്സയിലാണ്. താമരശ്ശേരി ചുരം ആറാം...
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ്...
കോട്ടയം പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന് പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. അറയ്ക്കപ്പറമ്പില്‍ ശരത്, സുനിത ദമ്പതികളുടെ മകനാണ് മാധവ്. ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന പേരിലാണ് മാധവ്...
പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ്...
ഇന്നലെ കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ...
പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ ആക്രമിച്ചത്. ഉടൻ ആശുപത്രിയിൽ...
പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റതായാണ് ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നവര്‍...
കോഴിക്കോട് വിലങ്ങാടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഹൃദ്വിന്‍ (22), ആഷ്മിന് (14) എന്നീവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാദാപുരം വിലങ്ങാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയവരാണ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെയുള്ള അതെ നിരക്കിലാണ് സ്വർണവില ഇന്നും തുടരുന്നത്. തുടർച്ചയായ മൂന്നു ദിവസം സ്വർണ വില ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് 4955 രൂപയാണ് ഇന്നത്തെ വിപണി...
പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന് കോവളത്ത് തുടക്കമായി (National Conference). ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പബ്ലിക്...
പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു. രമേശ് എന്ന...
പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്,...
സിഎൻജി വിലവർധനയ്ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ് ദില്ലിയിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ. തിങ്കളാഴ്ച്ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ മുപ്പത്തിയഞ്ച് രൂപ സബ്സിഡി നൽകുകയോ യാത്രനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ്...
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ വൻ സ്വർണ വേട്ട. ഒന്നരക്കോടി രൂപയുടെ സ്വർണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് കാരിയർമാർ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.67 കിലോ സ്വർണവും പിടിച്ചെടുത്തു....
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റ് വീണ്ടും സര്‍ക്കാര്‍ സഹായം തേടുന്നു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധന വകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്. അതിനിടെ...
പാലക്കാടിനെ ഞെട്ടിച്ച് മറ്റൊരു അരുംകൊല കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു....
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. പദ്ധതിയിൽ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ‘ഗോ ഗോ’...
അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടു എന്ന് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞു. ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ പറഞ്ഞു....
വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന...
വിഷുക്കൈനീട്ട വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട്...
2022 ഏപ്രില്‍ 15 മുതല്‍ 18 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേ സമയം...
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. കോഴിക്കോട് വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ...
എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ...
പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇന്നു രാവിലെ കിളിമാനൂര്‍ അടയം വെയിറ്റിങ് ഷെഡ്ഡിന് സമീപമുള്ള...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ തുടര്‍ച്ചയായ അപകടങ്ങളില്‍ ഉത്തരവാദിത്തം കെഎസ്ആര്‍ടിസി മാനേജ്മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് നിയമിച്ചത്. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടും എടുത്തില്ല. അപകടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കെഎസ്ആര്‍ടിഇഎ ( സിഐടിയു) വര്‍ക്കിങ് പ്രസിഡന്റ്...
പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
തൃശൂര്‍ കുന്നംകുളത്ത് വഴിയാത്രക്കാരന് അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.കെ സ്വിഫ്റ്റ് ബസ്...
കോവിഡ് മഹാമാരിക്ക് മുന്‍പുള്ള പരീക്ഷാരീതിയിലേക്ക് തിരികെ പോകാന്‍ സിബിഎസ്ഇ തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പഴയതുപോലെ ഒറ്റ പരീക്ഷയായി നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകള്‍...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ നാപ്ടോള്‍, സെന്സൊഡൈന് പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഫെബ്രുവരിയില്‍ ഈ രണ്ട് പരസ്യങ്ങളും പിന്‍വലിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താ മന്ത്രാലയം ടിവി ചാനലുകളോട്...
ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്. കെ കെ ശൈലജ...
മത്സ്യബന്ധന വല തീവച്ചു നശിപ്പിക്കാന്‍ ശ്രമം. ആലപ്പുഴയിലാണ് സംഭവം. വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ അരികില്‍ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധന് വള്ളത്തിന്റെ വലയാണ് കത്തി നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ...
കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടെ വാനാണ് മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത്. നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വിഫ്റ്റും കയറി. ഇടിച്ച വാനും നിര്‍ത്താതെ പോവുകയായിരുന്നു. ഇടിച്ച വാന്‍...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് സംഭാവന നല്കാന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് ധനസഹായം നല്കുന്നതു സംബന്ധിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ദേശിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി രണ്ടു...
കെഎസ്ഇബി സമരക്കാരെ പരിഹസിച്ച് ചെയര്മാന് ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്ക്കുകയേ ഉള്ളൂ. സമരക്കാരോട് വാത്സല്യമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്നങ്ങളില്ലെന്നും അശോക് പറഞ്ഞു. കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും...
പാലക്കാട് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര് ഷോക്കേറ്റു മരിച്ചു. ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ മുണ്ടൂരില്‍ കയറം കോടം രമേഷ് (63) ഷോക്കേറ്റു മരിച്ചു. വൈദ്യുത പോസ്റ്റിലെ സ്റ്റേ വയറില്‍നിന്ന് ഷോക്കേറ്റു ചികിത്സയിലായിരുന്ന 75കാരിയുടെ...
സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്കി. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പരസ്വാമി (55) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വെച്ചായിരുന്നു അപകടം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി...
വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. 160 രൂപ കൂടി വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 39,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. മൂന്നുദിവസത്തിനിടെ 760 രൂപയാണ് വര്‍ധിച്ചത്....
സംസ്ഥാനത്ത് ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി. അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. ശനിയാഴ്ച...
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്മ പുതുക്കിയാണ് പെസഹ ആചരണം. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകൽ...
കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള എംപി ക്വാട്ട അടക്കം പ്രത്യേക ക്വാട്ടകള്‍ റദ്ദാക്കി. എംപിമാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നീ ക്വാട്ടകളും ഒഴിവാക്കി. ഇനി ജനറല്‍ ക്വാട്ടയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടയും മാത്രമാണ് ഉണ്ടാകുക. ഓരോ എംപിമാര്‍ക്കും പത്ത്...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ കന്നി സര്‍വീസിനിടെ അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍മാരുടെ പിഴവെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വ്വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകമാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണല്‍ കമ്മിറ്റി...
ശമ്പളവിതരണം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം വൈകുന്നതിനെതിരെ ഇടതുയൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. 80 കോടി രൂപവേണം കെഎസ്ആര്‍ടിസിക്ക് ഒരുമാസം ശമ്പളം നല്കാന്. ബാക്കി തുക...
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നല്കി. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. എല്ലാ മാസവും അഞ്ചിന്...
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന് എന്ന വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്കാന് എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് നല്കുന്ന ഡീസലിന്റെ വില നിശ്ചയിച്ചതില്‍ അപാകത ഉണ്ടെന്ന്...
സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫ് ആണ് ക്യാപ്റ്റന്‍. 20 അംഗ കേരള സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് വെച്ച് നടന്ന പരിശീലന ക്യാംപില്‍ പങ്കെടുത്ത 30 അംഗ സംഘത്തില്‍ നിന്നാണ് ടൂര്‍ണമെന്റിനുള്ള 20...
സംസ്ഥാത്ത് വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ...
കൊല്ലം മൈലാപ്പൂരില്‍ പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു. പാമ്പ് പിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. മൈലാപ്പൂര് സ്വദേശിയായ അശോകിന്റെ...