Connect with us

കേരളം

വെറുതെ വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍

Published

on

കെഎസ്ഇബി സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ. സമരക്കാരോട് വാത്സല്യമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്‌നങ്ങളില്ലെന്നും അശോക് പറഞ്ഞു. കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ഏത് എത്ര പരമാവധി വരെയും ഒരു വ്യക്തിയെ അക്കോമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.

സംസാരിക്കാന്‍ ന്നയുടനെ അധിക്ഷേപിച്ച ശേഷം വിളറിയ ചിരി ചിരിച്ച് ഇങ്ങനെയൊക്കെ പറയല്ലേ, നമുക്ക് യോഗം തുടരാമെന്നൊന്നും ബി അശോക് പറയില്ല. നിര്‍ത്തിക്കോ, പ്ലീസ് ഗറ്റൗട്ട് അതാണ് തന്റെ നിലപാടെന്ന് അശോക് പറഞ്ഞു. ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളൂ. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല.

സമരക്കാരില്‍ ചിലരോട് ചെയര്‍മാന്‍ മാറണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ക്ക് പറയണമെന്നുണ്ട്, ആറു മാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ അത് തുറന്നു പറയാന്‍ പറ്റുന്നില്ല. അങ്ങനെയില്ല, മനോഭാവം മാറിയാല്‍ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്. ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റം എന്നു പറയുന്നത്. അതാണ് അതിന്റെ ഏറ്റവും വലിയ രസം.

മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെച്ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളൂ. എല്ലായിടത്തും ഒരേ നയത്തില്‍ തന്നെയാണ് പോകുന്നത്. അനുഭവങ്ങള്‍ പൊള്ളിക്കുന്ന ഒരുപാട് യാതാര്‍ത്ഥ്യമുണ്ട്. ആ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് താനും.

കേരളത്തിലെ ഒരു പ്ലസ് പോയിന്റ് എന്നു വെച്ചാല്‍ എല്ലാവരുടേയും വോയ്‌സ് കേള്‍ക്കാനുള്ള പരിസരമുണ്ട്. അങ്ങനെ ആരെയും ചവിട്ടിത്തേച്ച്, മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന പോലെ സ്റ്റീം റോളര്‍ കേറ്റി ഇറക്കി അവരുടെ അഡ്രസുമില്ല കൂരയുമില്ല എന്ന തരത്തിലുള്ള സാഹചര്യമൊന്നും കേരളത്തിലില്ല. അതിന് പല ഘടകങ്ങളുണ്ട്. പ്രത്യേകിച്ച് ഇടതു മൂവ്‌മെന്റ് വലിയ ശക്തി തന്നെയാണ്. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേതെന്നും അശോക് പറഞ്ഞു.

ചെയര്‍മാന്‍ കടുത്ത നിലപാട് തുടരുന്നതിന് പിന്നില്‍ മന്ത്രിയുടെ പിന്തുണയാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം21 mins ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം6 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

വിനോദം

പ്രവാസി വാർത്തകൾ