കൊച്ചി പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടേയും കൂടി മൃതദേഹം കണ്ടെത്തി. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്....
കട്ടപ്പുറത്തുള്ള ബസുകൾ ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി. 980 ബസാണ് വിവിധ ജില്ലകളിലായി കട്ടപ്പുറത്തുള്ളത്. ഏറ്റവും കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ് – 500. 5400 ബസുണ്ടെങ്കിലും ശരാശരി 4300 –...
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും ചേര്‍ന്ന് കടലില്‍ നടത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ട. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി നടത്തിയ സംയുക്തപരിശോധനയിൽ മാലദ്വീപ് ഭാഗത്തേക്ക് പോവുകയായിരുന്ന കപ്പലില്‍ നിന്നും 15000 കോടിയുടെ 2500...
കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷന് സമീപം കെട്ടിടത്തിന് തീപ്പിടിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ജിയോ ഇൻഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കെട്ടിടമാണിത്. തീയണയ്ക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുകയാണ്. കൂടുതൽ...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരള്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 601 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച്...
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 2 ദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ ഇന്നു പവന് 80 രൂപ വർധിച്ച് 45,320 രൂപയിലും, ഗ്രാമിന് 10 രൂപ കൂടി...
തിരുവനന്തപുരംപോത്തന്കോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതില്‍ ആരോപണ വിധേയനായ പൊലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആര് ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പൊലീസുകാരൻ...
തിരുവനന്തപുരത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. ആരോമൽ(12) ആണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്. മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറും...
സംസ്ഥാനത്ത് ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്കൂൾ തുറക്കുമെന്നും പുതിയ അധ്യായന വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മച്ചാട് വിഎൻഎംഎം ഗവൺമെന്റ് ഹയർ സെക്കൻഡറി...
കായംകുളത്ത് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയും, പാസ്പോർട്ടുകളും തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമ പിടിയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം വില്ലേജിൽ ഉഷസ്സ്...
വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. മെയ് 19 മുതലുള്ള സര്‍വീസുകളില്‍ പുതിയ സമയക്രമം ബാധകമാകും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കൊല്ലം, കോട്ടയം, എറണാകുളം,...
ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച പശ്ചാത്തലത്തില്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി....
അസി. പ്രൊഫസര്‍ നിയമനം: കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് ജൂണ്‍ മൂന്ന് വരെ സര്‍വകലാശാലാ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ 560 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 45240...
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മലയാളി നഴ്സ് അടക്കം ഇന്ത്യയിൽ നിന്നും രണ്ടുപേർ. രാജ്യാന്തര നഴ്സസ് ദിനമായ മെയ് 12നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 202 ലേറെ രാജ്യങ്ങളില്‍ നിന്നായി...
ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാം കുറ്റസമ്മതം...
തിരുവനന്തപുരത്ത് കേസ് കേൾക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച് 15കാരൻ. ലഹരിക്കടിമപ്പെട്ട വിദ്യാർഥിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു. ബഹളം കേട്ട് ചേംബറിനു...
ഇനി മുതല്‍ വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലുമുള്ള യാത്രകള്‍ക്ക് മുമ്പ് ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകും. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് കനാല്‍ ഓഫീസുകളുടെ നടപടി. ഓരോ യാത്രകള്‍ക്കു മുന്‍പും പാലിക്കേണ്ട മുന്‍കരുതലുകള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനാണ് സേഫ്റ്റി ബ്രീഫിംഗ് ക്ലാസുകള്‍...
കടുത്തുരുത്തി റെയിൽവേ സ്റ്റേഷന് സമീപം ലൈനിലേക്ക് മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു.എറണാകുളം തിരുവനന്തപുരം പാതയിലാണ് മരം വീണത്. സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം കൊല്ലം മെമു,മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവ പിടിച്ചിട്ടിരിക്കുകയാണ്...
സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്തും സുരക്ഷ ഉറപ്പാക്കണം. മജിസ്ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ പാലിക്കുന്ന അതേ സുരക്ഷ തന്നെ ഡോക്ടറുടെ മുന്നില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കേരളത്തിന്റെ അന്ത്യാഞ്ജലി. വന്ദനയുടെ സംസ്കാര ചടങ്ങുകൾ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ പുരോഗമിക്കുന്നു. മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ്...
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ...
സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി...
അതിദാരുണമായി കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ വീട്ടിൽ കരച്ചിലടക്കാൻ പാടുപെട്ട് ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുന്നറിയിപ്പില്ലാതെയെത്തിയ മന്ത്രി,...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് ആക്രമണത്തിന് മുൻപ് ഫോണിൽ വിഡിയോ എടുത്തിരുന്നതായി പൊലീസ്. വിഡിയോ ഒരു സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ...
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി...
സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹൈക്കോടതി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-49 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in/ ൽ ഫലം ലഭ്യമാകും....
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ്...
എഐ ക്യാമറയുടെ പിഴ ചുമത്തലും നിയമ ലംഘനം പിടികൂടുന്ന രീതിയുമെല്ലാം വിവാദങ്ങളില്‍ കുടുങ്ങി നില്ക്കുന്നതിനിടയില് റോഡ് ക്യാമറ എടുത്ത ചിത്രം തലസ്ഥാനത്ത് കുടുംബ കലഹത്തിന് കാരണമായിരിക്കുകയാണ്. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്...
കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), രണ്ടര വയസ്സ്ക്കാരൻ മകന് അന്‍വിഖ് എന്നിവരാണ് മരിച്ചത്. എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ ചൊവ്വാഴ്ച്ച രാത്രി 12:30-യോടെയാണ് അപകടം. അപകടത്തിൽ 6...
ഫ്രിജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. ഭയങ്കര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അടുക്കളയില്‍...
ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇ ആയ തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് പിടിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ടിടിഇയെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയം റെയില്‍വേ...
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. വരുംമണിക്കൂറുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ സ്വാധീനഫലമായി ഇന്ന്...
തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ. എന്നാൽ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മേഘമലയിലേക്കു പോകുന്ന ചുരത്തിൽ അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കു...
കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ...
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച മുതൽ രണ്ടാഴ്ച്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങൾക്കുമായി ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ...
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസ് ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ്...
താലി കെട്ടു കഴിഞ്ഞ വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തിൽ നിന്നു പിൻമാറി. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ്...
സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പായി. ഓണറേറിയം കൂട്ടിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും ശമ്പള പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് പ്രത്യേകം പഠിക്കാനും ചർച്ചയിൽ...
താനൂർ ബോട്ട് ദുരന്തവുമായി അറസ്റ്റു ചെയ്ത ബോട്ടുടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ...
യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡല്‍ഹി മെട്രോ. മെട്രോയില്‍ ഒരാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉള്‍പ്പെടെ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി.കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി...
താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്പസമയത്തിനകം പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള...
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ച് വൈകിട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം....
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ഇതിന് ശേഷം മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് സമീപത്തായി രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട്...
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 5,660 രൂപയിലും 45,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....