Connect with us

ദേശീയം

മമതയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് തെര. കമ്മീഷന്‍

mamatha banarjee 750x422 1

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്‌പെന്‍ഡ് ചെയ്തത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.

ഡയറക്ടര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വിവേക് സഹായ്‌ക്കെതിരെയായിരുന്നു നടപടി. ഡയറക്ടര്‍ സെക്യൂരിറ്റി സ്ഥാനത്തുനിന്നും വിവേകിനെ നീക്കിയശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ആക്രമണം അല്ലെന്നും അപകടമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

മമതയുടെ കാലിനാണ് പരിക്കേറ്റത്. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം മമത ബാനർജിയ്ക്ക് അപകടമാണ് ഉണ്ടായതെന്നും ആരും ആക്രമിച്ചതല്ലെന്നും റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മമതയെ ആരും തള്ളിയിട്ടതല്ലെന്നും അപകടം സംഭവിച്ചതാണെന്നും കഴിഞ്ഞ ദിവസം ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് മമതയെ ആരും ആക്രമിച്ചിട്ടില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

കാറിൽ നന്ദിഗ്രാമിലേക്കെത്തിയ മമത ബാനർജി ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം തിരിച്ച് പോകാനൊരുങ്ങവെയായിരുന്നു അപകടം ഉണ്ടായത്. കാർ ചെറിയ ഒരു ഇരുമ്പ് തൂണിലിടിച്ചാണ് അപകടം ഉണ്ടായത്. വാതിലിനിടയിൽപ്പെട്ടാണ് മമതയുടെ കാലിന് പരിക്കേറ്റതെന്നും പോലീസ് പറയുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നന്ദിഗ്രാമിലെത്തിയ തന്നെ നാല് പേർ ചേർന്ന് തള്ളിയിട്ടു എന്നായിരുന്നു മമതയുടെ ആരോപണം. കാറിലേയ്ക്ക് കയറുന്നതിനിടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. തനിക്ക് ചുറ്റും പോലീസ് ഉണ്ടായിരുന്നില്ലെന്നും ഇത് ആസൂത്രിത ആക്രമണമായിരുന്നുവെന്നുമാണ് മമത പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

agri insurance.jpeg agri insurance.jpeg
കേരളം8 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം8 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം10 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം14 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം14 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ