Connect with us

ദേശീയം

ഇലക്ടറല്‍ ബോണ്ട് കേസ്; എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday

സുപ്രീംകോടതിഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ. അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ചോദ്യമുന്നയിച്ചത്. വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കി.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചു.

Also Read:  തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ വിലക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. എസ്ബിഐയിൽ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തം കോടതി പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയപാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.

Also Read:  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

raheem yoosaf ali raheem yoosaf ali
കേരളം5 hours ago

റഹീമിന് ഇരട്ടിമധുരം; വീട്‌ നല്‍കുമെന്ന് എം എ യൂസഫലി

20240414 173835.jpg 20240414 173835.jpg
കേരളം8 hours ago

വൃത്തിയാക്കിക്കൊണ്ടിരുന്ന കിണർ ഇടിഞ്ഞ് ഒരാൾ മരിച്ചു

20240414 165431.jpg 20240414 165431.jpg
കേരളം9 hours ago

കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

palakkad quil palakkad quil
കേരളം12 hours ago

പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു; സംഭവം പാലക്കാട്

chintha gerome accident chintha gerome accident
കേരളം15 hours ago

ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം: വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾക്കെതിരെ കേസ്

wayanad accident wayanad accident
കേരളം16 hours ago

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

pvr cinemas pvr cinemas
കേരളം1 day ago

ഫെഫ്ക്കയുമായുള്ള തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

malamupzha elephant malamupzha elephant
കേരളം1 day ago

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

20240413 174546.jpg 20240413 174546.jpg
കേരളം1 day ago

മലയാള സിനിമയെ ഒഴിവാക്കിയ പിവിആറിനെതിരെ പ്രതിഷേധം; നഷ്ടം നികത്താതെ ഇനി പ്രദര്‍ശനമില്ലെന്ന് ഫെഫ്ക

jesna missing case jesna missing case
കേരളം1 day ago

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

വിനോദം

പ്രവാസി വാർത്തകൾ