ദേശീയം
ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കിൽ അടച്ചുപൂട്ടണം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിമര്‍ശിച്ചു.
ട്രൈബ്യൂണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് പത്ത് ദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . അതേസമയം, ട്രൈബ്യൂണല്‍ റിഫോംസ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന രീതിയെയും സുപ്രിംകോടതി വിമര്‍ശിച്ചു.
സുപ്രീംകോടതി ചില വകുപ്പുകള്‍ റദ്ദാക്കിയതിന് പിറകെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നെന്നും നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയിലുള്ള കാര്യമാണെങ്കിലും, ബില്‍ കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.