Connect with us

കേരളം

കോവിഡ് വാക്സിൻ എടുത്തവർക്ക് കടുത്ത ക്ഷീണമെന്ന് പഠനം

Published

on

20210204 122741

കൊവിഡ് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം ആണെന്ന് പഠനങ്ങള്‍. കൊവിഡാനന്തര ലക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരെക്കാള്‍ യുവാക്കളെ ആണെന്നും പഠനത്തില്‍ തെളിഞ്ഞു. അതേസമയം, 90 ശതമാനം കേസുകളിലും ലക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദ്ധര്‍ വിചാരിച്ചിരുന്നതിലും ലഘുവാണെന്നും സര്‍വേയില്‍ കണ്ടെത്തി. കേരളത്തില്‍ ഇതുവരെ 3.26 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് നല്‍കിയത്.

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 5,396 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ 66 ശതമാനം പേര്‍ക്കും വാക്‌സിന്‍ സ്വീകരിച്ച ശേഷം ക്ഷീണം അടക്കമുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

വാക്‌സിനെടുത്ത 45 ശതമാനം പേര്‍ക്കാണ് ക്ഷീണം ഉണ്ടായത്. 44 ശതമാനം പേര്‍ക്ക് പേശിവേദന, 34 ശതമാനം പേര്‍ക്ക് പനി, 28 ശതമാനം പേര്‍ക്ക് തലവേദന എന്നിവ ഉണ്ടായതായി സര്‍വേയില്‍ വെളിപ്പെട്ടു. 27 ശതമാനം പേര്‍ക്ക് കുത്തിവയ്‌പ് എടുത്ത സ്ഥലത്ത് വേദന അനുഭവപ്പെട്ടു. 12 ശതമാനം പേര്‍ക്ക് സന്ധിവേദന, എട്ട് ശതമാനം പേര്‍ക്ക് ഛര്‍ദ്ദി, മൂന്ന് ശതമാനം പേര്‍ക്ക് വയറിളക്കം എന്നിവയും ഉണ്ടായതായി കണ്ടെത്തി. അതേസമയം, ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ 24 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമെ നീണ്ടു നില്‍ക്കുന്നുള്ളൂ.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കാണ് വാക്‌സിന്‍ എടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടായതെന്നും പഠനത്തില്‍ തെളിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് വാക്‌സിന്‍ അനന്തര ലക്ഷണങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തി. വാക്‌സിന്‍ സ്വീകരിച്ച ശേഷം പലര്‍ക്കും അടുത്ത ദിവസം ജോലിക്ക് പോകാന്‍ പോലും കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 59 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുത്തതിന് ശേഷം ലക്ഷണങ്ങള്‍ പ്രകടമായത്. അതേസമയം,​ കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതായി അടുത്തിടെ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

ഇത് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച്‌ സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോഗം വന്നു പോയപ്പോള്‍ കേരളത്തില്‍ ഇത് 11.6 ശതമാനം മാത്രമാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സിറോ സര്‍വയലന്‍സ് പഠനം നടത്തിയത്.1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം1 day ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ