Connect with us

ദേശീയം

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല; കേന്ദ്രം

Published

on

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല. വാര്‍ത്ത പ്രക്ഷേപണ മന്ത്രായത്തിന്റെതാണ് തീരുമാനം. പ്രക്ഷേപണത്തിനോ വിതരണത്തിനോ സംസ്ഥാനങ്ങള്‍ക്ക് അനുവാദം ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ പ്രസാര്‍ ഭാരതിയ്ക്ക് കീഴില്‍ ക്രമപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2023 ഡിസംബര്‍ 31 ന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.

വെള്ളിയാഴ്ചയാണ് വാര്‍ത്ത പ്രക്ഷേപണ വിതരണ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ കേസിലെ സുപ്രിംകോടതി വിധി, നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം എന്നിവ കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപിടിവി, തമിഴ്‌നാട് സര്‍ക്കാരിന്റെ കല്‍വി ടിവി, അരസു കേബിള്‍ മുതലായവയെ നിര്‍ദേശം നേരിട്ട് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ദേശം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും ഇടയുണ്ട്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം തുടരുന്നതിനായി ചില ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version