Connect with us

ദേശീയം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 ഒഴിവുകൾ, അവസാന തീയതി: ഡിസംബർ 4

Published

on

sbi po

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫിസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളുണ്ട്.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 4

ശമ്പളം: 23,700–42,020 രൂപ

വിദ്യാഭ്യാസ യോഗ്യത (2020 ഡിസംബർ31ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ 2020 ഡിസംബർ 31 ന് അകം യോഗ്യത നേടിയെന്നു തെളിയിക്കുന്ന രേഖ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

പ്രായം: 01–04–2020 ൽ 21– 30. അപേക്ഷകർ 1990 ഏപ്രിൽ രണ്ടിനു മുൻപോ 1999 ഏപ്രിൽ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഡിസംബർ 31, ജനുവരി 2, 4, 5 തീയതികളിൽ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഇംഗ്ലിഷ് ലാംഗ്വേജ് (30 ചോദ്യം), ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് (35 ചോദ്യം), റീസണിങ് എബിലിറ്റി (35 ചോദ്യം) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതം ദൈർഘ്യമുണ്ടാകും.

പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ജനുവരി 29 നു മെയിൻ പരീക്ഷ നടത്തും. മെയിൻ പരീക്ഷയിൽ ഒബ്‌ജക്‌റ്റീവ് മാതൃകയിലുള്ള 200 മാർക്കിന്റെ ചോദ്യങ്ങളും (മൂന്നു മണിക്കൂർ) ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള 50 മാർക്കിന്റെ (അര മണിക്കൂർ) ചോദ്യങ്ങളുമാണുള്ളത്. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (45 ചോദ്യം), ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെറ്റേഷൻ (35 ചോദ്യം), ജനറൽ/ഇക്കോണമി/ ബാങ്കിങ് അവയർനെസ് (40 ചോദ്യം), ഇംഗ്ലിഷ് ലാംഗ്വേജ് (35 ചോദ്യം) എന്നീ വിഭാഗങ്ങളിലാണ് മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

എഴുത്തുപരീക്ഷയ്‌ക്ക് ശേഷം അഭിമുഖം (50 മാർക്ക്) അല്ലെങ്കിൽ ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) മുഖേന തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടു വർഷം പ്രൊബേഷനുണ്ടാകും.

പരീക്ഷാകേന്ദ്രം: കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തും. ലക്ഷദ്വീപിൽ കവരത്തിയിലാണ് കേന്ദ്രം.

എസ്‌ബിഐ പ്രൊബേഷനറി ഓഫിസർ തസ്‌തികയിലേക്ക് ഇതിനു മുൻപു നാലു തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. ഒബിസി വിഭാഗത്തിനും അംഗപരിമിതർക്കും ഏഴാണു പരിധി. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്‌ഥ ബാധകമല്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ