Connect with us

ദേശീയം

മലയാളി സഭ നയിക്കും; കര്‍ണാടകയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കര്‍ണാടക നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മലയാളിയായ യു ടി ഖാദര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഖാദര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഖാദര്‍ അഞ്ചാം തവണയാണ് എംഎല്‍എയാകുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ, കര്‍ണാടകയില്‍ ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിമാകും 53 കാരനായ ഖാദര്‍.പ്രോടേം സ്പീക്കര്‍ ആര്‍ വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. കാസര്‍കോട് സ്വദേശിയും, കര്‍ണാടക മുന്‍ എംഎല്‍എയുമായ യു ടി ഫരീദ് ആണ് ഖാദറിന്റെ പിതാവ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 135 എംഎല്‍എമാരാണ് ഉള്ളത്. രണ്ട് സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version