സാമ്പത്തികം
സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് 52,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. തുടർച്ചയായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് നിരക്ക് ഉയർന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിയുന്ന ട്രെന്റ് കാണിച്ച ശേഷമാണ് ഇന്ന് കൂടിയത്. എന്നാല്‍, തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 22 കാരറ്റ് ഗ്രാമിന് 40 രൂപ കൂടി. ഗ്രാമിന് ഇന്നത്തെ വില 6,615 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,505 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല, 94 രൂപ.
കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
വിലയില്‍ അടിക്കടി വലിയ മാറ്റം വരുന്നത് വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ജുവല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 10 ശതമാനം പണം അടച്ച് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിലൂടെ സ്വര്‍ണവിലയിലെ വലിയ കയറ്റത്തില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.