Connect with us

കേരളം

വിദ്യയ്ക്ക് വേണ്ടി പിഎച്ച്ഡി പ്രവേശനത്തിനായി വഴിവിട്ട നീക്കങ്ങൾ, തെളിവ് പുറത്ത്

Published

on

വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് ജോലിക്ക് ശ്രമിച്ച മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനായി നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകൾ പുറത്ത്. ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സ് ലഭിച്ചു. പതിനഞ്ചാം പേരുകാരിയായാണ് വിദ്യയെ ഉൾപെടുത്തിയത്.

ആദ്യ പത്തു പേരിൽ രണ്ട് ആളുകളുടെ പേരിന് സമീപം എസ് സി- എസ് ടി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയടക്കം അഞ്ചു പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ പക്ഷേ സംവരണം പാലിച്ചില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 2019 ഡിസംബർ 16 ന് ചേര്‍ന്ന കാലടി സർവ്വകലാശാല റിസർച്ച് കമ്മിറ്റി യോഗത്തിന്റെ മിനുട്സാണ് ഇപ്പോൾ പുറത്ത് വന്നത്.

അതേ സമയം, വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. സംവരണം അട്ടിമറിച്ചാണ് കാലടി സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിദ്യ 2020 ൽ റെഗുലർ പി എച്ച് ഡി തുടങ്ങി.

അടുത്തവർഷം പാർട്ട്‌ ടൈമിലേക്ക് മാറി. പി എച്ച് ഡി സ്റ്റൈപ്പന്‍ഡും കോളേജിലെ ശമ്പളവും വിദ്യ ഒരുമിച്ച് കൈപ്പറ്റിയിട്ടില്ലെന്നും ഗൈഡ് ബിച്ചു എക്സ് മലയിൽ പറഞ്ഞു. വിദ്യ ചെയ്തത് വളരെ മോശമായ കാര്യമാണ്. അധ്യാപകർ വിദ്യാർഥികളെ സംരക്ഷിക്കുമെന്ന സന്ദേശം നൽകാതിരിക്കാനാണ് ഗൈഡ് ഷിപ്പിൽ നിന്നും ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം53 mins ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ