Connect with us

Uncategorized

കൊവിഡ് തിരുവനന്തപുരത്തെ പുതുക്കിയ നിയന്ത്രണങ്ങൾ

Published

on

police checking

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന്അർധരാത്രി മുതലുള്ള നിയന്ത്രണങ്ങൾ നിലവിൽവരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണം. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 12നും 18നും ഇടയിലുള്ള പ്രദേശങ്ങൾ സി വിഭാഗത്തിലും 18നു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണു നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം നഗരം ബി വിഭാഗത്തിലാണ്. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലാണ്.

ഗ്രാമ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ഡി വിഭാഗം

വെള്ളനാട്
കള്ളിക്കാട്
വിളവൂർക്കൽ
മാണിക്കൽ
മുദാക്കൽ
കടയ്ക്കാവൂർ
മലയിൻകീഴ്
ചിറയിൻകീഴ്
പഴയകുന്നുമ്മേൽ
മംഗലപുരം
കല്ലിയൂർ
ചെറുന്നിയൂർ
അമ്പൂരി

സി വിഭാഗം

വാമനപുരം
അഞ്ചുതെങ്ങ്
വെള്ളറട
പള്ളിക്കൽ
ബാലരാമപുരം
കാട്ടാക്കട
വിളപ്പിൽ
കിഴുവിലം
മടവൂർ
ചെമ്മരുതി
ഒറ്റശേഖരമംഗലം
വെങ്ങാനൂർ
ഇടവ
അണ്ടൂർക്കോണം
ഉഴമലയ്ക്കൽ
വക്കം
പള്ളിച്ചൽ
പുളിമാത്ത്
മാറനല്ലൂർ
പെരിങ്ങമ്മല

ബി വിഭാഗം

ഇലകമൺ
പൂവച്ചൽ
കരുംകുളം
കുറ്റിച്ചൽ
വിതുര
പാങ്ങോട്
കുന്നത്തുകാൽ
ഒറ്റൂർ
കഠിനംകുളം
കുളത്തൂർ
പാറശാല
കല്ലറ
പൂവാർ
അരുവിക്കര
വെമ്പായം
പുല്ലമ്പാറ
ആര്യനാട്
അഴൂർ
കിളിമാനൂർ
കരകുളം
പോത്തൻകോട്
കോട്ടുകാൽ
വെട്ടൂർ
പനവൂർ
അതിയന്നൂർ
നെല്ലനാട്
കൊല്ലയിൽ
ചെങ്കൽ
മണമ്പൂർ
കരവാരം
തിരുപുറം
നാവായിക്കുളം

എ വിഭാഗം

ആനാട്
കാഞ്ഞിരംകുളം
തൊളിക്കോട്
നഗരൂർ
പെരുങ്കടവിള
നന്ദിയോട്
ആര്യങ്കോട്
കാരോട്

നിയന്ത്രണങ്ങൾ ഇങ്ങനെ

ഇന്ന് അർധരാത്രി മുതൽ ഇതുപ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽവരും. എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 25% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഓഫിസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്. എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ