Connect with us

ദേശീയം

ആറ് വനിതകൾ അടക്കം 43 മന്ത്രിമാർ; മുഖം മിനുക്കി രണ്ടാം മോദി മന്ത്രിസഭ

Published

on

26

കേന്ദ്രമന്ത്രി സഭയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. 43 മന്ത്രിമാരാണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു. നാരായൺ റാണെ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആർ കെ സിങ്ങിനും ജി കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബർളയും കേന്ദ്രസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഇതില്‍ 15 പേര്‍ ക്യാബിനറ്റ് റാങ്കുള്ളവരാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു.കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍.കെ. സിങ്ങിനും ജി. കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവര്‍ഗ നേതാവ് ജോണ്‍ ബര്‍ളയും കേന്ദ്രസഹമന്ത്രിമാരാകും.

36 പുതിയ മന്ത്രിമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നപ്പോള്‍ നാല് പ്രമുഖ മന്ത്രിമാര്‍ ഇന്ന് പുനഃ സംഘടനയില്‍ പുറത്തായി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലും, സാമ്ബത്തിക വളര്‍ച്ചയിലെ മാന്ദ്യത്തിലും സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് പുനഃ സംഘടന. ഇപ്പോള്‍ മോദി ക്യാബിനറ്റില്‍ 77 മന്ത്രിമാരുണ്ട്. പകുതിയോളം പേര്‍ പുതുതായി വന്നവര്‍. ഏഴ് മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും. എന്നാല്‍, പുതിയ മന്ത്രിമാരുടെ വരവിനേകാകളേറെ വലിയ വാര്‍ത്തയായത് ഐടി നിയമ മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്റെയും, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെയും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെയും രാജിയാണ്. മൂവരും ഇന്ന് രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമര്‍പ്പിച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്: ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ രമേശ് പൊഖ്റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

പുതിയ ഐടി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അടക്കമുള്ള കമ്ബനികളുമായി തര്‍ക്കത്തിലിരിക്കെയാണ് രവിശങ്കര്‍ പ്രസാദിന്റെ രാജി. സര്‍ക്കാര്‍ വക്താവ് കൂടിയായ പ്രകാശ് ജാവ്‌ദേക്കറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിശങ്കും പുതിയ മന്ത്രിസഭയില്‍ ഇല്ല. കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍, കേന്ദ്രസര്‍ക്കാര്‍ പരാജയമായെന്ന വിമര്‍ശനങ്ങള്‍ ഹര്‍ഷവര്‍ദ്ധന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് പേര്‍ ഓക്‌സിജനും, ആശുപത്രി ബെഡ്ഡുകള്‍ക്കും, വാക്‌സിനുമായി നെട്ടോടമോടിയത് സര്‍ക്കാരിന് ക്ഷീണമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം13 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version