Connect with us

ദേശീയം

സിബിഎസ്ഇ 10, 12 പരീക്ഷ മാറ്റം; സുപ്രീം കോടതി നാളെ പരിഗണിക്കും

1593687950 RAAgrY SupremeCourtofIndia

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീം ഉണ്ടാക്കിയത്.

ഈ വര്‍ഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജിയുടെ പകര്‍പ്പ് സിബിഎസ്ഇ അഭിഭാഷകന് മുന്‍കൂറായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം7 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം9 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം11 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം13 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ