Connect with us

രാജ്യാന്തരം

വാഴ്ത്തപ്പെട്ട ദേ​വസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

Published

on

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ അല്‍മായ രക്തസാക്ഷിയാണ്. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തിയത് ദേവസഹായം പിള്ള ഉള്‍പ്പെടെ 10പേരെയാണ്.

ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായംപിളള മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് വിശുദ്ധഗണത്തിലെത്തുന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ ആയിരങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നത്.

ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് ലാസര്‍ ദേവസഹായം പിളളയായത്. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്ററന്‍ ‍‍ഡിലനോയി തടവിലാക്കപ്പെട്ടു. ക്യാപ്ററന്റെ വിശ്വാസത്തില്‍ ആകൃഷ്ടനായാണ് നീലകണ്ഠപിളള ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വരുന്നത്.

നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നും കാറ്റാടിമലയില്‍വച്ച് വെടിവച്ച് കൊന്നെന്നുമാണ് ചരിത്രം. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. പതിററാണ്ടുകളായി ഇന്നാട്ടുകാര്‍ പുണ്യാത്മാവായി പൂജിക്കുന്ന ദേവസഹായംപിളളയെ കത്തോലിക്കാ സഭ വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തുമ്പോള്‍ ആഹ്ളാദ നിറവിലാണ് വിശ്വാസി സമൂഹം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version