Connect with us

കേരളം

‘ഗവർണർക്കെതിരെ പ്രതിഷേധം തുടരും’; പ്രതിപക്ഷ സംഘടനകൾ മൗനം തുടരുന്നത് ഗൗരവകരമെന്ന് പിഎം ആർഷോ

Published

on

pm arsho governor response

ഗവർണക്കെതിരെയുള്ള എസ്എഫ്ഐയുടെ വിവാദ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. സംഘപരിവാർ പ്രതിനിധികളെ ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ മൗനം പുലർത്തുന്നത് ഗൗരവകരമാണെന്ന് ആർഷോ കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നും ആർഷോ പ്രതികരിച്ചു

സംഭവത്തിൽ ലീഗ് നേതൃത്വത്തിന്റെ മൗനം തുടരുകയാണ്. കോഴിക്കോട് സർവകലാശാലയിൽ സെനറ്റ് നോമിനേഷൻ നൽകിയപ്പോൾ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രതിനിധികൾ ഉൾപ്പെട്ടു. എങ്ങനെയാണ് ബിജെപി ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇവർ ഉൾപ്പെട്ടത്. പ്രത്യുപകാരമായിട്ടാണോ കോൺഗ്രസ് ഗവർണർക്ക് കുടപിടിക്കുന്നത് എന്ന് വ്യക്തമാക്കണം. കേരളത്തിലെ സർവകലാശാല കാവിവത്കരിക്കുമ്പോൾ ഗവർണർക്ക് ചുറ്റും വലയം തീർക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. എസ്എഫ്ഐ സമരം സർവകലാശാലകളെ സംരക്ഷിക്കാനാണ്. ക്യാമ്പസുകളിൽ ചാൻസലർ എത്തിയാൽ തടയുമെന്നത് എസ്എഫ്ഐയുടെ ഉറച്ച നിലപാട്. 16ന് ഗവർണർ മടങ്ങിയെത്തിയാൽ കോഴിക്കോട് തടയുമെന്നും ആർഷോ പറഞ്ഞു.

വർണറുടെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ് പറയുന്നു. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, എസ്എഫ്‌ഐ പ്രതിഷേധം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് രാജ്ഭവൻ്റെ തീരുമാനം.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശമുള്ളത്. ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ്. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞു അന്യായമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനുള്ള ഗവർണറുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഐപിസി 124 ചുമത്തിയിരുന്നു.

Also Read:  ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതരമായ വകുപ്പാണ് ഐപിസി 124. ഏഴ് വർഷം കഠിനതടവ് ലാഭിക്കാം. പൊതുമുതൽ നശിപ്പിക്കൽ വകുപ്പും ചുമത്തി.

Also Read:  യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം4 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം5 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം5 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം5 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം5 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം5 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം6 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം6 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം7 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം7 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ