കേരളം
നിരോധിത എയർ ഹോൺ ഉപയോഗിച്ചു ; 5 സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ദീർഘദൂര ബസുകളിൽ നിരോധിത എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ മൺസൂൺകാല പരിശോധനക്കിടെയാണ് ബസുകളിൽ അടിഭാഗത്ത് അലൂമിനിയം ബ്ലോ പൈപ്പ് രൂപത്തിൽ ഘടിപ്പിച്ച എയർഹോൺ കണ്ടെത്തിയത്.
ജില്ലയിൽ സമീപകാലത്ത് ഇത്രയും പേരുടെ ലൈസൻസ് ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത് ആദ്യമാണ്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പരിശോധിച്ചു.
പ്രശ്നം പരിഹരിച്ച് അടുത്ത ദിവസം പരിശോധനയ്ക്ക് ഹാജരാക്കാൻ ഉദ്യോഗസ്ഥർ ഡ്രൈവർമാരോട് നിർദേശം നൽകിയിട്ടുണ്ട്. അരീക്കോട്, പള്ളിക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പരിശോധന നടന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement