Connect with us

പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് പോപ്പുലർ ഫിനാൻസ് പ്രതികൾ

Kerala

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ നീക്കങ്ങളുമായി പ്രതികൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ് അറിയിച്ചു.

അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ,പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്.

1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിനെ മലയാളികൾക്ക് നിക്ഷേപമുള്ള വിദേശ കമ്പനി ഏറ്റെടുക്കുമെന്ന പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലിൻ്റെയും, മകൾ റിനു മറിയത്തിൻ്റെയും മൊഴികളാണ് കേസിൽ പുതിയ നീക്കങ്ങളുണ്ടെന്ന സൂചന നൽകുന്നത്.

എന്നാൽ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവർ പോപ്പുലർ ഫിനാൻസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളോ ഇ ഡി കണ്ടെത്തിയിട്ടില്ല.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ