Connect with us

കേരളം

വിനായകനെ പൊലീസ് ചോദ്യം ചെയ്യും; പരാതി പിൻവലിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ

IMG 20230722 WA0188

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ അന്വേഷണം ആരംഭിച്ചു. വിനായകന്റെ വിഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല.

ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തുവെന്ന കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമർശമായതിനാൽ എഫ്ഐആർ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടൻ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്നാരോപിച്ച് വിനായകൻ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കലൂരിലെ ഫ്ളാറ്റിലെത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ കേസെടുത്തിട്ടില്ല.

Also Read:  സഹോദരിമാരെ കൊണ്ട് ഛർദിൽ കഴുകിപ്പിച്ച KSRTC ഡ്രൈവറുടെ പണി പോയി

വിനായകന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സനൽ നെടിയതറ ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Also Read:  ഡ്യൂട്ടി സമയത്ത് ഓഫിസിൽ നിന്ന് മുങ്ങിയ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് മന്ത്രി വി ശിവൻകുട്ടി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം18 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം19 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം21 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം22 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം23 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം24 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ