കേരളം
ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിന് പിറകിൽ കഞ്ചാവ് ചെടി
ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിന് പുറകിൽ കഞ്ചാവ് ചെടി വളർന്ന നിലയിൽ. കാരശേരി പഞ്ചായത്തിലെ മുരിങ്ങം പുറായി അങ്ങാടിയിലെ കെട്ടിടത്തിന് പുറകിലാണ് നാട്ടുകാർ കഞ്ചാവ് ചെടി കണ്ടത്. അങ്ങാടിയിൽ കൊതുക് ശല്യം രൂക്ഷമായപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഭക്ഷണ അവശിഷ്ടമടക്കം കണ്ടിരുന്നു. കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
മൂന്ന് ചെടികൾ നേരത്തെ കണ്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ പരിശോധിച്ചപ്പോൾ രണ്ട് ചെടികൾ ഇവിടെ നിന്നും മാറ്റിയതായും നാട്ടുകാർ പറഞ്ഞു.