Connect with us

രാജ്യാന്തരം

ആകാശത്ത് കൂട്ടിയിടിച്ച് വിമാനങ്ങൾ തീഗോളമായി; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Screenshot 2023 07 02 184136

പരിശീലന അഭ്യാസത്തിനിടെ കൊളംബിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങളാണ് പറക്കലിനിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നത്. ദാരുണമായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പരിശീലന പറക്കലിനിടെയാണ് ദുരന്തമെന്ന് കൊളംബിയൻ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചതായി എയർഫോഴ്സ് ഔദ്യോഗിക പ്രസ്താവനയിൽ പിന്നീട് അറിയിച്ചു. പൈലറ്റുമാരുടെ മരണത്തിൽ എയർഫോഴ്‌സ് അനുശോചനവും രേഖപ്പെടുത്തി. ടി-27 ടുക്കാനോ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചപ്പോൾ പരിശീലന അഭ്യാസത്തിൽ ഉണ്ടായിരുന്ന മറ്റ് വിമാനങ്ങൾ സമീപത്ത് വട്ടമിട്ട് പറക്കുന്നത് വിഡിയോയിൽ കാണാം.

ബ്രസീലിയൻ എയർഫോഴ്സ് ആണ് ടി-27 വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്. മിക്ക സൗത്ത് അമേരിക്കൻ എയർഫോഴ്സുകളും ഇതേ വിമാനം ഉപയോഗിക്കുന്നുണ്ട്. ടി- 37 എന്ന വിമാനത്തിന് പകരക്കാരനായാണ് ടി-27 എത്തിയത്. ഈജിപ്തും ഇറാഖുമാണ് ടി-27 ന്‍റെ ആദ്യ വിദേശ കയറ്റുമതി ഉപഭോക്താക്കൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version