കേരളം
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണ് പികെ ഫിറോസ്.
കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തി ഇക്കഴിഞ്ഞ ജനുവരി 18 നായിരുന്നു യൂത്ത് ലീഗ് മാര്‍ച്ച് നടത്തിയത്.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെയും മുതിര്‍ന്ന ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിയുകയായിരുന്നു. ഇതിനൊപ്പം കല്ലേറും നടത്തിയിരുന്നു. ഇതോടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.
പിന്നാലെ കണ്ണീര് വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയില്ല. ഇതോടെ പൊലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.